| Monday, 28th May 2012, 1:27 pm

ഏക്താ കപൂറിനു എന്റെ സിനിമ നിര്‍ത്തി വെയ്ക്കാന്‍ ആവില്ല: രാഖി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡേര്‍ട്ടി പിക്ചര്‍ എന്ന ഹിറ്റ് സിനിമയുടെ നിര്‍മാതാവ് ആയ ഏകത കപൂര്‍ അതിന്റെ കന്നഡ റീമെക്കിലെ നടിയായ വീണാ മാലിക്കിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു  എന്ന വാര്‍ത്ത തന്നെ ഭയപ്പെടുത്തുന്നില്ലെന്നു രാഖി സാവന്ത്. ദേശീയ പുരസ്‌കാരം ലഭിച്ച ഡേര്‍ട്ടി പിക്ചറിന്റെ ബംഗാളി റീമേക്കിലേക്ക് രാഖിയെയാണ് നായികയായി തെരഞ്ഞെടുത്തിരിക്കുന്നത് .

കപൂറിന്റെ വക്കീല്‍ നോട്ടീസിനെകുറിച്ച്  പറഞ്ഞപ്പോള്‍ അതൊരിക്കലും സാധ്യമല്ലെന്നും അത് യാഥാര്‍ത്ഥ്യമാവാനിടയില്ലെന്നും 33 കാരിയായ രാഖിയുടെ പ്രതികരിച്ചു.  ഞാന്‍ ഡേര്‍ട്ടി പിക്ചറിന്റെ രണ്ടാം ഭാഗമൊന്നുമല്ല ചെയ്യുന്നത്. ബംഗാളിയിലാണ് ആ സിനിമ തന്നെ ഞാന്‍ ചെയ്യുന്നു. തന്റെ ഏറ്റവും പുതിയ സിനിമയായ രക്ത് ബീജിന്റെ പ്രചാരണത്തിനിടയില്‍ ആയിരുന്നു് അവരിത് പറഞ്ഞത്.

“ഞാന്‍ രാഖി സാവന്ത് ആയതു കൊണ്ടാണ് എനിക്ക് ഏക്താ കപൂര്‍ വക്കീല്‍ നോട്ടീസ് അയക്കാതെ വീണാ മാലിക്കിന് അയച്ചത്. എനിക്കെതിരെ അങ്ങനെ ചെയ്താല്‍ ഞാന്‍ അവളുടെ വീട്ടില്‍ കയറി പ്രതിഷേധിക്കുമെന്ന് അവള്‍ക്കറിയാം എന്റെ സംവിധായകന്‍ ആയ ശതാബ്ദി റോയ് ഒരു പാര്‍ലമെന്റ്  അംഗമാണ്. അവര്‍ക്ക് നേരെ നോട്ടീസ് അയക്കാന്‍ ആര്‍ക്കു കഴിയും?” രാഖി പറഞ്ഞു.

ആദ്യ പരിഭാഷയിലെ സില്‍ക്ക് സ്മിതയുടെ ചിത്രീകരണത്തെ അവര്‍ വിമര്‍ശിച്ചിരുന്നു. സില്‍ക്ക് സ്മിതയെ സിനിമയില്‍ കാണിച്ചത് അങ്ങേയറ്റം വൃത്തികെട്ട രീതിയില്‍ ആണെന്നായിരുന്നു അവര്‍ പറഞ്ഞു.

ഐറ്റം  ഗേള്‍സ് ഒരിക്കലും ആളുകളുടെ മുറിയില്‍ പോയി വിനോദം, വിനോദം, വിനോദം, എന്ന് പറയില്ല. കാരണം ഞാനാണ് യഥാര്‍ത്ഥ ഐറ്റം ഗേള്‍. ഞാന്‍ ഒരിക്കലും പുക വലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല. ഞങ്ങളുടെ കഴിവ് കൊണ്ടാണ് ഞങ്ങള്‍ക്ക് ജോലി കിട്ടുന്നത്, അല്ലാതെ ഈ സിനിമയില്‍ കാണിച്ചിരിക്കുന്നത് പോലെ അല്ല.

ഇരട്ടത്താപ്പാണ് ഗവണ്‍മെന്റ്  ചെയ്തിരിക്കുന്നത്. അശ്ലീലം നിറഞ്ഞ ഉള്ളടക്കം ഉണ്ടായിട്ടു കൂടി അതിനു ദേശീയ അവാര്‍ഡ് നല്‍കുകയും അതെ സമയം ടി വി യില്‍ അത് പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തടയുകയും ചെയ്തിരിക്കുന്നു. പിന്നെ എന്തിനാണ് അതിനു അവാര്‍ഡ് കൊടുത്തത്? രാഖി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more