| Friday, 24th September 2021, 3:40 pm

അയാള്‍ എവിടെ പോയാലും വെറുതെ വിടരുത്; മോദിയ്‌ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധിക്കാന്‍ ഇന്ത്യക്കാരോട് കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസിയാബാദ്: അമേരിക്കയിലെ ഇന്ത്യക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്. ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന മോദിയുടെ പരിപാടിയില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ഇടപെടലുണ്ടാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

‘കര്‍ഷകരുടെ പ്രതിഷേധം നിങ്ങള്‍ (അമേരിക്കയിലുള്ള ഇന്ത്യക്കാര്‍) അവിടെ പ്രകടിപ്പിക്കണം. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണവുമില്ല എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ നിങ്ങള്‍ ന്യൂയോര്‍ക്കിലെ പരിപാടിയില്‍ ഉയര്‍ത്തണം,’ ടികായത് പറഞ്ഞു.

കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 10 മാസത്തോളമായി കര്‍ഷകര്‍ സമരത്തിലാണ്. ഇതിനോടകം 750 ഓളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഴയും വെയിലും മഞ്ഞും വകവെക്കാതെയാണ് തങ്ങള്‍ സമരരരംഗത്ത് തുടരുന്നതെന്നും എന്നാല്‍ കേന്ദ്രത്തിന് തങ്ങളോട് അനുഭാവപൂര്‍ണ്ണമായ നിലപാടല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തിയത്. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ സെപ്റ്റംബര്‍ 27 ന് കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rakesh Tikait urges Indians in US to protest against Farm laws during PM Modi’s Sept 25 event

We use cookies to give you the best possible experience. Learn more