| Friday, 19th April 2024, 11:15 am

'ബി.ജെ.പി രാഷ്ട്രീയ പാര്‍ട്ടിയല്ല മുതലാളിമാരുടെ സംഘമാണ്'; കര്‍ഷകര്‍ക്ക് ബി.ജെ.പിയെ വിശ്വാസമില്ലെന്ന് രാകേഷ് ടികായത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്ത്. ബി.ജെ.പി സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രര്‍ത്തിക്കുന്നതെന്നുമാണ് ടിക്കായത്ത് പറഞ്ഞത്. സര്‍ക്കാരിനുമേല്‍ കുത്തകകളുടെ നിയന്ത്രണം വര്‍ധിച്ചുവരികയാമെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി രാഷ്ട്രീയ പാര്‍ട്ടിയല്ല മുതലാളിമാരുടെ സംഘമാണ്,’ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ബി.ജെ.പിയുടെ പ്രകടന പത്രികയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടികായത്ത്.

2014ലിലും പ്രകടന പത്രികയില്‍ സ്വാമിനാഥാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ബി.ജെ.പി സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ 10 വര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും കാര്‍ഷിക സംഘടനകള്‍ ശക്തരാകണമെന്നും അദ്ദേഹം പറഞ്ഞ.

Content highlight: Rakesh Tikait Says Farmers do not trust BJP

We use cookies to give you the best possible experience. Learn more