രാകേഷ് ടികായത്തിനെ തടഞ്ഞ് പൊലീസ്
national news
രാകേഷ് ടികായത്തിനെ തടഞ്ഞ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st August 2022, 4:07 pm

ന്യൂദല്‍ഹി: കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ പൊലീസ് തടഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെ നടത്തുന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെത്തിയതായിരുന്നു ടികായത്ത്. ഇതിനിടെയാണ് പൊലീസ് ഇദ്ദേഹത്തെ തടഞ്ഞുവെച്ചത്. ദല്‍ഹി പൊലീസാണ് ഇദ്ദേഹത്തെ തടഞ്ഞുവെച്ചിരിക്കുന്നത്.

ജന്ദര്‍ മന്ദറിലേക്കുള്ള യാത്രാമധ്യേ ഗാസിപൂരില്‍ വെച്ചായിരുന്നു ടികായത്തിനെ തടഞ്ഞുവെച്ചതെന്ന് ദല്‍ഹി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടികായത്തിനെ മധു വിഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ടികായത്തിനോട് മടങ്ങിപ്പോകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പൊലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവാദമില്ലെന്ന് രാകേഷ് ടികായത്ത് പ്രതികരിച്ചു.

‘സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ദല്‍ഹി പൊലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ല. ഈ അറസ്റ്റ് ഒരു പുതിയ വിപ്ലവം കൊണ്ടുവരും. അവസാന ശ്വാസം വരെ ഈ സമരം തുടരും. നിര്‍ത്തില്ല, തളരില്ല, തലകുനിക്കില്ല,’ ടികായത് ട്വിറ്ററില്‍ കുറിച്ചു.

ടികായത്തിനെതിരായ നടപടിയെ ദല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഗോപാല്‍ റായ് പ്രതികരിച്ചു.

 

Content Highlight: rakesh tikait detained by delhi police