| Monday, 17th July 2017, 10:30 am

പറച്ചില്‍ മാത്രമല്ല, അവിടെ മമതയുടെ വക കേസും; വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത ആര്‍.എസ്.എസ് നേതാവിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ ബംഗാളിലെ ആര്‍.എസ്.എസ് നേതാവ് രാകേഷ് സിന്‍ഹക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ജൂലൈ 12 നായിരുന്നു സിന്‍ഹ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സെക്ഷന്‍ 153 A1 (A) (B), 505 (1) (B), 295A, 120B എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷത്തിനും കലാപത്തിനും ഇടയാക്കിയേക്കാവുന്ന തരത്തിലുള്ളതാണ് സിന്‍ഹയുടെ പോസ്‌റ്റെന്ന് കാണിച്ച് മനോജ് കുമാര്‍ സിങ് എന്നയാളാണ് പരാതി നല്‍കിയത്.


Dont Miss കൂട്ടുകാരുടെ മര്‍ദ്ദനമെന്ന് ആരോപണം; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


അതേസമയം തനിക്കെതിരെ യാതൊരു തെളിവുകളും ഇല്ലാതെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് സിന്‍ഹയുടെ ആരോപണം. തന്റെ എതിരാളികളെ നിശബ്ദമാക്കാനുള്ള മമതാ ബാനര്‍ജിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നും അവരുടെ ആ നീക്കത്തെ ഇല്ലാതാക്കേണ്ടതുണ്ടെന്നുമാണ് സിന്‍ഹയുടെ പ്രതികരണം. തൃണമൂലിന്റെ ബി ടീം എന്ന നിലയ്ക്കാണ് ഭരണകൂടവും പൊലീസും പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുകയാണെന്നും രാകേഷ് സിന്‍ഹ ആരോപിച്ചു.

പശ്ചിമബംഗാളിലെ കലാപവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി ഐ.ടി സെല്‍ സെക്രട്ടറിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമബംഗാളിലെ അസന്‍സോളിലെ ബി.ജെ.പി ഐ.ടി സെല്‍ സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയായിരുന്നു അറസ്റ്റിലായത്.

വര്‍ഗീയ സംഘര്‍ഷം വ്യാപിപ്പിക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചതിനാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചിരുന്നു.

ദിവസങ്ങള്‍ക്കുമുമ്പ് ഐ.പി.എസ് ഓഫീസര്‍ ഒരാളെ മര്‍ദ്ദിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്തുകൊണ്ട് ഹനുമാന്‍ ജയന്തി ആഘോഷിക്കുന്നയാളെ പൊലീസ് മര്‍ദ്ദിക്കുന്നു എന്നു തരത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഇതാണ് അറസ്റ്റിന് ഇടയാക്കിയത്.

ഇതിന് പുറമെ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കെസെടുത്തിടുത്തിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ഫോട്ടോ ബംഗാള്‍ കലാപം എന്ന പേരില്‍ പ്രചരിപ്പിച്ചതിനെതിരെയായിരുന്നു കേസ്.

Latest Stories

We use cookies to give you the best possible experience. Learn more