Advertisement
Rajyasabha Elections
കുതിരക്കച്ചവടത്തിന് വഴങ്ങാതെ രാജസ്ഥാന്‍; രണ്ട് സീറ്റും നേടി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 19, 01:32 pm
Friday, 19th June 2020, 7:02 pm

ജയ്പുര്‍: രാജസ്ഥാനില്‍ രണ്ട് രാജ്യസഭാ സീറ്റുകളിലും വിജയിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ കെ.സി വേണുഗോപാലും നിരജ് ഡങ്കിയും വിജയിച്ചു. മൂന്ന് സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

ബി.ജെ.പിയുടെ ഒരു സ്ഥാനാര്‍ത്ഥിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ രാജേന്ദ്ര ഗെലോട്ടാണ് വിജയിച്ചത്.

ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച് കോണ്‍ഗ്രസിന് രണ്ടും ബി.ജെ.പിക്ക് ഒന്നും സീറ്റുകള്‍ ഉറപ്പായിരുന്നു. എന്നാല്‍, ബി.ജെ.പി രണ്ടാം സ്ഥാനാര്‍ത്ഥിയെ ഇറക്കിയതോടെയായിരുന്നു പ്രതിസന്ധികള്‍ ആരംഭിച്ചത്.

ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെവ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പിയും എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റി.

ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചത്. ഈ വാദം ബി.ജെ.പി തള്ളിയിരുന്നു.