ഇംഫാല്‍: മണിപ്പൂരില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. ബി.ജെ.പി സഖ്യസര്‍ക്കാരിനുള്ള പിന്തുണ പ്രധാന സഖ്യകക്ഷി പിന്‍വലിച്ചത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.
എന്നാല്‍ രാജിവെച്ച എം.എല്‍.എമാരെ വോട്ട് ചെയ്യാന്‍ സ്പീക്കര്‍ അനുവദിക്കാതിരുന്നതോടെ ഫലം ബി.ജെ.പിക്ക് അനുകൂലമാവുകയായിരുന്നു.
ഇതോടെ രാജി വെച്ച മൂന്ന് പേര്‍ക്കും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. എ.ഐ.ടി.സി എം.എല്‍.എ വോട്ട് ചെയ്യാന്‍ എത്തിയില്ല.
2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 28 എം.എല്‍.എമാരുമായി കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 2017ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടായിരുന്നു കോണ്‍ഗ്രസ് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചത്.
60 അംഗ നിയമസഭയില്‍ 28 സീറ്റ് കോണ്‍ഗ്രസിനുണ്ടായിരുന്നു. ബി.ജെ.പി അടങ്ങുന്ന സഖ്യകക്ഷിക്ക് 21 സീറ്റുമായിരുന്നു നേടാനായത്. തുടര്‍ന്ന് കോണ്‍ഗ്രസ് ഇതര എം.എല്‍.എമാരുടെ പിന്തുണയോടെ ആയിരുന്നു ബി.ജെ.പി അധികാരം പിടിച്ചെടുക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ