| Thursday, 5th September 2013, 12:05 am

ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് രാജ്യസഭയുടെ അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്ലിന് പിന്നാലെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനും രാജ്യസഭയുടെ അംഗീകാരം. അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 10നെതിരെ 131 വോട്ടുകള്‍ക്കാണ് ബില്ല് രാജ്യസഭയില്‍ പാസ്സായത്. രാജ്യസഭയുടെ കൂടെ അനുമതി ലഭിച്ചതോടെ ബില്‍ നിയമമാകും.[]

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ മുന്‍ഗണന നല്‍കികൊണ്ടുള്ള ബില്ലാണിതെന്നും ഇലക്ഷന്‍ മുന്നില്‍ കണ്ട് കൊണ്ട് വോട്ടിന് വേണ്ടിയുള്ള തന്ത്രമല്ലെന്നും ബി്ല്ലവതരിപ്പിച്ച് ഗ്രാമീണ വികസന മന്ത്രി ജയറാം രമേശ് പറഞ്ഞു.

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക എതിരാണ് ബില്ലെന്ന് ബി.ജെ.പി.നേതാവ് രവി ശങ്കര്‍ അയ്യര്‍ പറഞ്ഞു. ലേക്‌സഭ ആഗസ്റ്റ് മുപ്പതിന് ബില്ല് പാസാക്കിയിരുന്നു.

പദ്ധതികള്‍ക്ക് വേണ്ടി ഭൂമി കൈവിടേണ്ടി വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും അനുയോജ്യമായ നഷ്ടപരിഹാവും പുനരധിവാസവും ബില്‍ വാഗ്ദാനം ചെയ്യുന്നു. ഗ്രാമീണ മേഖലയില്‍ വിപണി വിലയുടെ നാല് മടങ്ങും നഗരങ്ങളില്‍ രണ്ട് മടങ്ങും നഷ്ടപരിഹാരം നല്‍കണം.

വ്യവസായങ്ങള്‍ക്ക ഭൂമി പൂര്‍ണ്ണായി ഏറ്റെടുക്കുന്നതിന് പകരം പാട്ടത്തിന് നല്‍കിയാല്‍ മതിയെന്ന് വ്യവസ്ഥയും ബില്‍ നിഷ്‌കര്‍ശിക്കുന്നുണ്ട്. സ്വകാര്യ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 80 ശതമാനവും പൊതു സ്വകാര്യ പദ്ധതികള്‍ക്ക് 70 ശതമാനവും ഭൂഉടമകളുടെ അനുമതി വേണം.

സര്‍ക്കാര്‍ ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഉടമകളുടെ അനുമതി വേണ്ട എന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അതത്  സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ തീരുമാനം എടുക്കാം. ബില്‍ നിയമമാകുന്നതോടെ 1894ലെ നിയമം ഇനി വഴിമാറും.

We use cookies to give you the best possible experience. Learn more