കൊവിഡ് 19 പ്രതിരോധം; കേരളത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എം.പി ഡോ. അമീ യാജ്‌നിക്
COVID-19
കൊവിഡ് 19 പ്രതിരോധം; കേരളത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എം.പി ഡോ. അമീ യാജ്‌നിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 7:08 pm

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ അനുവദിച്ച് ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭ എം.പി ഡോ. അമീ യാജ്‌നിക്. എ.പി അനില്‍കുമാര്‍ എം.എല്‍.എയാണ് ഇക്കാര്യം അറിയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാഹുല്‍ ഗാന്ധി എം.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡോ. അമീ യാജ്‌നിക് തുക അനുവദിച്ചതെന്നും അനില്‍കുമാര്‍ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണള്‍ വാങ്ങുന്നതിന് രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 270.60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം ,മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 145.60 ലക്ഷം, വയനാട് ജില്ലാ ആശുപത്രിയില്‍ ഐ.സി.യു ക്രമീകരണം, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 100 ലക്ഷം എന്നിങ്ങനെയാണ് രാഹുല്‍ ഗാന്ധി ഫണ്ട് അനുവദിച്ചതെന്നും എ.പി അനില്‍കുമാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ