ബെംഗലൂരു: കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവ ഗൗഡ. ദേവഗൗഡയുടെ മകനും ജെ.ഡി.എസ് നേതാവുമായ എച്ച്. ഡി കുമാരസ്വാമിയാണ് ട്വീറ്റുകളിലൂടെ ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദേവഗൗഡ തെരഞ്ഞെടുപ്പിന് തയ്യാറായത്.
‘മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളുടെയും സോണിയാ ഗാന്ധിജിയുടെയും നിരവധി ദേശീയ നേതാക്കളുടെയും ആവശ്യത്തെത്തുടര്‍ന്നാണ് അദ്ദേഹം ഈ തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. അദ്ദേഹം നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നന്ദി ശ്രീ ദേവഗൗഡ, എല്ലാവരുടെയും അഭിപ്രായം മാനിച്ചതിന്’, മുന്‍ മുഖ്യമന്ത്രികൂടിയായ കുമാരസ്വാമി ട്വീറ്റ് ചെയ്തു.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുമകുരു സീറ്റില്‍നിന്നും ദേവഗൗഡ പരാജയപ്പെട്ടിരുന്നു. ദേവഗൗഡയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുമുണ്ട്. ഗൗഡയ്ക്ക് പിന്തുണ നല്‍കാനാണ് കെ.പി.സി.സിയുടെ തീരുമാനമെന്ന് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും വ്യക്തമാക്കി. ഞങ്ങളുടേത് ഒരു മതേതരപാര്‍ട്ടിയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് ഒരു മൂന്നാം സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നായിരുന്നു ഡി.കെ പറഞ്ഞത്.
45 വോട്ടുകളാണ് വിജയിക്കാനായി വേണ്ടത്. 34 എം.എല്‍.എമാരുള്ള ജെ.ഡി.എസിന് 11 വോട്ടുകള്‍ക്കൂടി ആവശ്യമുണ്ട്. ഗൗഡയെ കളത്തിലിറക്കിയാല്‍ ഇത് എളുപ്പം നേടാനാവുമെന്നാണ് കണക്കുകൂട്ടലുകള്‍. ഈ സീറ്റിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ഇറക്കിയില്ലെങ്കില്‍ ഗൗഡയ്ക്ക് വിജയം എളുപ്പമാവും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ