പട്‌ന: ബിജു ജനതാ ദളിന്റെ സഹായം തേടി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ജെ.ഡി.യു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് നിതീഷ് കുമാര്‍ നവീന്‍ പട്‌നായ്ക്കിനോട് അഭ്യര്‍ത്ഥിച്ചു.
ജെ.ഡി.യുവിന് വേണ്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നാമ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് രാജ്യസഭാ എം.പി ഹരിവംശ് നാരായണ്‍ സിംഗാണെന്നും അദ്ദേഹത്തിന് ബി.ജെ.ഡിയുടെ പിന്തുണ നല്‍കണമെന്നും പട്‌നായ്ക്കിനോട് നിതീഷ് ആവശ്യപ്പെട്ടു.
2018 ല്‍ ഒഡീഷയുടെ ഭരണകക്ഷിയായ ബിജെഡി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജെ.ഡി.യു എം.പി ഹരിവംശ് നാരായണ്‍ സിങ്ങിനെ പിന്തുണച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. അന്നും നീതീഷും പട്‌നായ്ക്കും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
അതേസമയം, ബീഹാറില്‍ നിയമ സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.
നവംബറിലാണ് ബീഹാര്‍ നിയമ സഭയുടെ കലാവധി അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തുകയായിരുന്നു.
ഇതിന് പിന്നാലെ ബീഹാര്‍ തെരഞ്ഞെടുപ്പിനായി ആര്‍.ജെ.ഡിയും ജെ.ഡി.യുവും നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക