| Wednesday, 14th December 2016, 8:40 am

ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയവര്‍ക്ക് ജാമ്യം നല്‍കിയത് തെറ്റ്: മണിയന്‍ പിള്ള രാജു

ഡൂള്‍ന്യൂസ് ഡെസ്‌ക്


സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കുമ്പോള്‍ മൂന്നുനാല് ആളുകള്‍ മനഃപൂര്‍വം സീറ്റില്‍ തന്നെയിരിക്കും. ഇത് കാണുമ്പോള്‍ ചോര തിളയ്ക്കുമെന്നും രാജു പറഞ്ഞു.


തിരുവനന്തപുരം:  ഐ.എഫ്.എഫ്.കെയിലെ ദേശീയഗാന വിവാദത്തില്‍ അറസ്റ്റിലായലര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ നടന്‍ മണിയന്‍പിള്ള രാജു. വിട്ടത് തെറ്റാണെന്നും എന്തോ നേടിയ അഹങ്കാരമാണ ഇക്കൂട്ടര്‍ക്കെന്നും രാജു പറഞ്ഞു.

സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കുമ്പോള്‍ മൂന്നുനാല് ആളുകള്‍ മനഃപൂര്‍വം സീറ്റില്‍ തന്നെയിരിക്കും. ഇത് കാണുമ്പോള്‍ ചോര തിളയ്ക്കുമെന്നും രാജു പറഞ്ഞു.

അന്യനാടുകളില്‍ പോയാല്‍ പട്ടിയെപ്പോലെ എല്ലാം അനുസരിക്കുകയും നമ്മുടെ നാട്ടില്‍ നമ്മുടെ ദേശീയഗാനത്തോട് അനാദരവ് കാണിക്കുന്നത് തെറ്റാണ്. ഇത് സൗദിയിലൊക്കെ ആയിരുന്നെങ്കില്‍ തീരുമാനമായേനേ എന്നും മണിയന്‍പിള്ള രാജു പറഞ്ഞു.


ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് ചലചിത്ര മേളയില്‍ നിന്നും 11 പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിച്ച് കൊണ്ടു പോയിരുന്നത്. തിയേറ്ററില്‍ കയറിയുള്ള പൊലീസിന്റെ ഈ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരുന്നത്.

കാണികള്‍ എല്ലാ ഷോയ്ക്കും എഴുന്നേല്‍ക്കണമെന്ന് പറയുന്നത് നിര്‍ഭാഗ്യകരമാണെന്നും എന്നാല്‍ കോടതിവിധി നിലനില്‍ക്കുന്നത് കൊണ്ടാണ് നിയമം നടപ്പിലാക്കേണ്ടി വരുന്നതെന്നും കമല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more