|

അദ്ദേഹത്തിൻ്റെ കൂടെയും സിനിമ വരുന്നുണ്ടെന്ന് രാജു എപ്പോഴും പറയും: മല്ലിക സുകുമാരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പടം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞാൽ ഒരുപാട് ഹോംവർക്ക് ചെയ്യുന്നയാളാണ് പൃഥ്വിരാജെന്നും ഫോൺ വിളിക്കാൻ പോലും തനിക്ക് പേടിയാണെന്നും മല്ലിക പറയുന്നു. ഫോണിൽ തിരക്കിട്ടാണ് സംസാരിക്കുന്നതെങ്കിൽ തിരക്കിലാണെന്ന് തനിക്ക് മനസിലാകുമെന്നും അത് മനസിലാക്കുന്നതാണ് തൻ്റെ പോളിസിയെന്നും മല്ലിക കൂട്ടിച്ചേർത്തു.

പൃഥ്വിരാജിൻ്റെ കഴിവുകളെപ്പറ്റി മമ്മൂട്ടി എപ്പോഴും നല്ലതു പറയുമെന്നും മമ്മൂട്ടിക്ക് കൂടെ ഇഷ്ടപ്പെട്ട സബ്ജക്ട് കിട്ടിയാൽ അദ്ദേഹത്തിൻ്റെ കൂടെ അടുത്ത് തന്നെ ഒരു സിനിമ ഉണ്ടാകുമെന്നും മല്ലിക പറയുന്നു.

മലയാള സിനിമാ ചരിത്രത്തിൻ്റെ സുവർണ ലിപികളാൽ എഴുതപ്പെടേണ്ട രണ്ടു വ്യക്തികളാണ് മമ്മൂട്ടിയും മോഹൻലാലുമെന്നും മല്ലിക പറയുന്നു. ഇവരെ വച്ച് തൻ്റെ മകൻ പടം സംവിധാനം ചെയ്തെന്ന് കേൾക്കുമ്പോൾ തനിക്ക് അഭിമാനവും സന്തോഷവുമാണെന്നും മല്ലിക കൂട്ടിച്ചേർത്തു.

കൗമുദിയോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.

‘ഒരു പടം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞാൽ ഒരുപാട് ഹോം വർക്ക് ചെയ്യുന്നയാളാണ് രാജു. ഫോണിൽ വിളിക്കാൻ പോലും എനിക്ക് പേടിയാണ്. ഫോണിൽ വിളിക്കുമ്പോൾ പെട്ടെന്ന് പെട്ടെന്നാണ് ഓരോന്നും ചോദിക്കുന്നതൊക്കെ. അപ്പോൾ നമുക്കറിയാം കാര്യമായ തിരക്കിലാണ് ടെൻഷനിലാണ് എന്നൊക്കെ. കാരണം ആ സംസാരവും ചോദ്യത്തിൻ്റെ ധൃതിയുമൊക്കെ കാണുമ്പോൾ നമുക്കറിയാമല്ലോ എന്തുമാത്രം തിരക്കിലായിരിക്കും മോൻ ഇരിക്കുന്നതെന്ന്. അപ്പോൾ മനസിലാക്കി നിൽക്കുക എന്നതാണ് എൻ്റെ പോളിസി.

മോനെ പറ്റിയും മോൻ്റെ കഴിവുകളെപ്പറ്റിയും മമ്മൂട്ടി എപ്പോഴും നല്ലത് പറയും. ഒരു പടം മമ്മൂട്ടിയുടെ വരുന്നുണ്ടെന്ന് കൂടെ കൂടെ രാജു പറയും. മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള സബ്ജക്റ്റ് കൂടെ ശരിയായി വരട്ടെ അമ്മെ എന്നാണ് പറയുന്നത്.

മലയാള സിനിമാ ചരിത്രത്തിൻ്റെ സുവർണ ലിപികളാൽ എഴുതപ്പെടേണ്ട രണ്ടു വ്യക്തികളാണ് മമ്മൂട്ടിയും മോഹൻലാലും. അവരെ രണ്ടുപേരെയും വെച്ച് എൻ്റെ മകൻ പടം സംവിധാനം ചെയ്തെന്ന് കേൾക്കുമ്പോൾ എനിക്കും ഒരു അഭിമാനവും സന്തോഷവുമാണ്,’ മല്ലിക പറയുന്നു.

Content Highlight: Raju always says that a film is coming with him too: Mallika Sukumaran