| Thursday, 16th November 2017, 10:45 am

അല്‍പ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന ദീപിക ഇന്ത്യന്‍ സ്ത്രീകളെ അപമാനിക്കുകയാണ്; ചിത്രത്തിനെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ണ്ണിസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത് ദീപികാ പദുക്കോണ്‍ നായികയാവുന്ന പത്മാവതിയുടെ റിലീസിംഗ് ദിവസമായ ഡിസംബര്‍ ഒന്നിന് രജപൂര്‍ കര്‍ണി സേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ചിത്രത്തിലെ നായിക ദീപികാ പദുക്കോണിനെതിരെയും രൂക്ഷ നിലപാടാണ് കര്‍ണി സേനയുയര്‍ത്തുന്നത്.

ചിത്രത്തിനായി അധോലോക നേതാവ് പണം മുടക്കിയിട്ടുണ്ടെന്നും രാജ്യത്തെ സ്ത്രീകളെയും സംസ്‌ക്കാരത്തെയും മനപ്പൂര്‍വ്വം തകര്‍ക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും കര്‍ണിസേന മേധാവി ലോകേന്ദ്ര സിംഗ് കാല്‍വി ആരോപിച്ചു.

” അല്‍പ വസ്ത്രധരിച്ച് നൃത്തം ചെയ്ത് രാജ്യത്തെ വനിതകളെ അപമാനിക്കാനാണ് ദീപിക ശ്രമിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകളെ ഇങ്ങനെ ചിത്രീകരിക്കാനാണോ ശ്രമിക്കുന്നതെന്നും ലോകേന്ദ്ര സിംഗ് കാല്‍വി ചോദിച്ചു. ചിത്രത്തിന്റെ റിലീസ് തടഞ്ഞില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യെറ്ററുകള്‍ നശിപ്പിക്കുമെന്നും കാല്‍വി പ്രസ്താവിച്ചു.


Also Read ഗോഡ്‌സയെ തൂക്കിലേറ്റിയ ദിനത്തില്‍ ഗ്വാളിയോറില്‍ ക്ഷേത്രം സ്ഥാപിച്ച് ഹിന്ദു മഹാസഭ; നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസെടുക്കണമെന്ന് ബി.ജെ.പി


ചിത്രത്തിനെതിരെയും ദീപികക്കെതിരെയും ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് സുബ്രഹമണ്യന്‍ സ്വാമിയും രംഗത്തെത്തിയിരുന്നു. ദീപിക ഇന്ത്യക്കാരിയല്ലെന്നും ഡച്ചുകാരിയാണെന്നും അതിനാലാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും സ്വാമി ആരോപിച്ചിരുന്നു. രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് പുറകോട്ടാണോ എന്ന് ദീപികയുടെ ചോദ്യമാണ് സുബ്രഹമണ്യന്‍ സ്വാമിയെ ചൊടിപ്പിച്ചത്.

രാജ്യം പിന്നൊട്ടു പോകണമെന്നാണ് ദീപികയുടെ ആഗ്രഹമെന്നും ആദ്ദേഹം ആരോപിച്ചു. ട്വിറ്റിറിലും ചിത്രത്തിനെതിരെയും താരത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് സുബ്രഹമണ്യന്‍ സ്വാമിയുയര്‍ത്തിയത്.

We use cookies to give you the best possible experience. Learn more