Film News
പുതിയ രജനി ചിത്രം; ദീപാവലിക്ക് വരവറിയിച്ച് മൊയ്‌തീൻ ഭായ്, ടീസർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 12, 06:50 am
Sunday, 12th November 2023, 12:20 pm

സ്റ്റൈൽ മന്നൻ രജനികാന്ത് ചിത്രം ലാൽ സലാമിന്റെ ട്രെയിലർ പുറത്ത് വിട്ടു. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ്‌ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രജനി അതിഥി വേഷത്തിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോൾ റീലിസായ പുതിയ ട്രെയിലറിൽ രജനിയും നിറഞ്ഞു നിൽക്കുന്നുണ്ട്.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ലാൽസലാം നേരത്ത തന്നെ പ്രേക്ഷരുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ മൊയ്തിൻ ഭായ് എന്ന വേഷത്തിലാണ് രജനി എത്തുന്നത്. പല ലെയറുകൾ സിനിമ ചർച്ച ചെയ്യുന്നുണ്ടെന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്ക്കരൻ നിർമിക്കുന്ന ലാൽസലാമിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത് ഐശ്വര്യ രജനികാന്ത് തന്നെയാണ്. എട്ടുവർഷത്തിന് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽസലാം.

വ്യത്യസ്തമായ ഗെറ്റപ്പിലാണ് രജനി ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും എന്ന വാർത്ത വലിയ സ്വീകാര്യത നേടിയിരുന്നു.

എ.ആർ റഹ്മാന്റെ സംഗീതത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രംഗസാമിയാണ്. പ്രവീൺ ഭാസ്കറാണ് എഡിറ്റർ.

ജയിലർ ചിത്രം ബോക്സ്‌ ഓഫീസിൽ സൃഷ്‌ടിച്ച അലയൊലികൾ കെട്ടടങ്ങുന്നതിന് മുമ്പേ മറ്റൊരു രജനി ചിത്രം വീണ്ടും വരുന്ന ആകാംഷയിലാണ് ആരാധകർ. 2024 പൊങ്കലിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Content Highlight: Rajnikanth Movie Lal Salam’s Teaser Released