ക്വോലാലംപൂര്‍: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ് താരങ്ങള്‍ മലേഷ്യക്ക് പറന്നത് ഒരു ഹെലികോപ്ടറില്‍. ഉടന്‍ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച രജനി കാന്തും കമല്‍ഹാസനുമാണ് തമിഴ് ഫിലിം ഇന്‍ഡസ്ട്രിക്കായി പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് മലേഷ്യയിലെത്തിയത്. തമിഴ് താരസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ ഒരുമിച്ച് പറന്നത്.
കോളിവുഡിലെ 250 ഓളം പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്നതായിരുന്നു ചടങ്ങ്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനുശേഷം ഇരുവരുടെയും ഒരുമിച്ചുള്ള യാത്ര വളരെ ആകാംഷയോടെയാണ് തമിഴ്നാട് ജനത നോക്കിക്കാണുന്നത്.
പുതുവര്‍ഷത്തലേന്ന് നടന്ന ആരാധക സംഗമത്തിലാണ് രജനി കാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റിയുള്ള പ്രഖ്യാപനം നടത്തിയത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്നും രജനി കാന്ത് അറിയിച്ചിരുന്നു.
ജനങ്ങളുമായി സംവദിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കികൊണ്ടാണ് കമല്ഹസ്സന് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്.