|

പ്രതിഷേധം ശക്തം; വൈരമുത്തുവിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് രാജ്‌നാഥ് സിംഗ് പിന്‍മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മീടു ആരോപണവിധേയനായ ഗാനരചയിതാവ് വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പിന്‍മാറി.

എസ്.ആര്‍.എം സാങ്കേതിക സര്‍വ്വകലാശാലയായിരുന്നു കോളെജിലെ ബിരുദദാന ചടങ്ങില്‍ ഡോക്ടറേറ്റ് നല്‍കി വൈരമുത്തുവിനെ ആദരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പ്രതിഷേധവുമായി ഗായിക ചിന്‍മയി ശ്രീപാദയടക്കമുള്ളവര്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തുകയായിരുന്നു.

ഈ പ്രതിഷേധമാണ് രാജ്‌നാഥ് സിംഗിനെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതിന് പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍. പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടച്ച് നില്‍ക്കുകയാണെന്നും എന്നാല്‍ ഈ അവഗണന ആദരിക്കുന്നതില്‍ വരെ എത്തി നില്‍ക്കുന്നുവെന്നുമായിരുന്നു ചിന്‍മയി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ആണ്ടാള്‍ ദേവിയെ ദേവദാസി എന്ന് വിശേഷിപ്പിച്ച വൈരമുത്തുവിനെ ആദരിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് തമിഴ്‌നാട് ബി.ജെ.പി പറഞ്ഞതിനെ തുടര്‍ന്നാണ് മന്ത്രി പിന്മാറിയതെന്നും പറയുന്നുണ്ട്.

എന്നാല്‍ വിവാദങ്ങളെ തുടര്‍ന്നല്ല മന്ത്രിയുടെ പിന്‍മാറ്റമെന്നും തിരക്കുകള്‍ കാരണം ചടങ്ങില്‍ നിന്ന് പിന്‍മാറിയതാണെന്നുമാണ് സര്‍വ്വകലാശാല അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video