| Wednesday, 17th June 2020, 1:26 pm

സൈനികരുടെ വേര്‍പാട് കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു, രാജ്യം മറക്കില്ല: രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ധീരതയും ജീവത്യാഗവും രാജ്യം മറക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

സൈനികരുടെ ധീരതയില്‍ രാജ്യം അഭിമാനിക്കുന്നെന്നും അസാധാരണ ധൈര്യവും പോരാട്ടവീര്യവുമാണ് സൈന്യം കാണിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

സൈനികരുടെ വേര്‍പാട് കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നെന്നും പ്രതിരോധമന്ത്രി പറഞ്ഞു. പ്രതിരോധമന്ത്രിയുടെ ആദ്യപ്രതികരണമാണ് പുറത്തുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം വന്നിട്ടില്ല. അതിര്‍ത്തിയില്‍ സന്നാഹം ശക്തപ്പെടുത്താനാണ് ഇന്ത്യയുടെ നിലപാട്. കരസേനയ്ക്ക് പുറമെ വ്യോമസേനയ്ക്കും നാവിക സേനയ്ക്കും ജാഗ്രത നല്‍കിയിട്ടുണ്ട്.

ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് ഇരുരാജ്യങ്ങളും ശ്രമം തുടങ്ങിയതില്‍ യു.എന്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more