പ്രളയത്തെ കേരളം നേരിട്ടത് മികച്ച രീതിയില്‍; കേരളവും കേന്ദ്രവും ഒരുമിച്ച് നിന്ന് ദുരന്തത്തെ നേരിടുമെന്നും രാജ്‌നാഥ് സിംഗ്
Kerala Flood
പ്രളയത്തെ കേരളം നേരിട്ടത് മികച്ച രീതിയില്‍; കേരളവും കേന്ദ്രവും ഒരുമിച്ച് നിന്ന് ദുരന്തത്തെ നേരിടുമെന്നും രാജ്‌നാഥ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th August 2018, 5:04 pm

കൊച്ചി:കേരളത്തിലെ സ്ഥിതിഗതികള്‍ ഗൗരവമേറിയതാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കൊച്ചി ഇളന്തിക്കരയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ജനങ്ങളെ കാണുകയായിരുന്നു മന്ത്രി

പ്രളയം ഉണ്ടായപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയില്‍ അതിനെ നേരിട്ടെന്നും കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ എത്തിയ അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹം ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയത്.

കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒരുമിച്ച് ചേര്‍ന്ന് ദുരന്തത്തെ നേരിടുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ആരും വിഷമിക്കേണ്ടെന്നും സര്‍ക്കാര്‍ എല്ലാവിധ പിന്തുണയുമായി കൂടെയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also Read സംഘപരിവാറിന് കേരളത്തിന്റെ മറുപടി: ദുരിതാശ്വാസത്തിന് ഹിന്ദുക്കള്‍ ഒരുരൂപപോലും നല്‍കരുതെന്ന് വിലക്കിയപ്പോള്‍ ഭണ്ഡാരം മുഴുവന്‍ നല്‍കി കണിയാശേരിയിലെ ക്ഷേത്രം

മഴയെ തുടര്‍ന്ന് വീടുകളില്‍ എത്തിയ ചെളികളും മറ്റും നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ അടിയന്തിര സഹായങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്തത്തെ അതിജീവിക്കാന്‍ കേരളം ഒറ്റക്കെട്ടായി നിന്നുവെന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ദുരന്തം നേരിടുന്നതില്‍ എത്ര കണ്ട് മാതൃകാപരമായി പ്രവര്‍ത്തിക്കാമെന്നതിന്റെ ഉദാഹരണമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. റെഡ് അലര്‍ട്ടിനു പുറമെ ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.