കോട്ടയം: 10 തവണ നിയമസഭയിലേക്ക് വിജയിച്ച ഉമ്മന്‍ചാണ്ടി ഇക്കുറി മത്സരരംഗത്തുനിന്ന് മാറിനിന്ന് എന്‍.ഡി.എ.യുടെ യുവസ്ഥാനാര്‍ഥിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്.
പുതുപ്പള്ളി മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയാണ് രാജ്നാഥ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
‘ഞാന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിജി. എനിക്ക് ഇഷ്ടമുള്ള മുതിര്‍ന്ന വ്യക്തിയുമാണ്. പക്ഷേ, ഇക്കുറി അദ്ദേഹം യുവാക്കള്‍ക്കുവേണ്ടി മാറിനില്‍ക്കണം- രാജ്നാഥ് ആവശ്യപ്പെട്ടു. രാജ്‌നാഥ് സിങ്ങിന്റെ ഈ ആവശ്യം കൈയടിച്ചാണ് എന്‍.ഡി.എ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അടുത്തുവെച്ചായിരുന്നു ബി.ജെ.പിയുടെ പൊതുയോഗം നടന്നത്. ഓഫീസിനുമുന്നിലൂടെ റോഡ് ഷോ കടന്നുവരവേ രാജ്നാഥ് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് പുറത്ത് കൂടിനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിവാദ്യംചെയ്തു. പ്രവര്‍ത്തകരും തിരിച്ച് അദ്ദേഹത്തെ അഭിവാദ്യംചെയ്തു.
നിയസഭാ തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും മാറിനില്‍ക്കണമെന്നുള്ള രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയക്ക് പിന്നാലെ മറുപടിയുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി.
രാജ്നാഥ് സിങ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കുന്നതുപോലെ ഞാനും എന്റെ പാര്‍ട്ടി തീരുമാനം അനുസരിക്കുകയാണ്. പാര്‍ട്ടി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഞാന്‍ മത്സരിക്കുന്നത്. മത്സരിക്കണോ വേണ്ടയോയെന്ന് നിശ്ചയിക്കുന്നത് പാര്‍ട്ടിയാണ്, ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rajnath Singh Request To oommen chandy