| Wednesday, 30th January 2019, 12:23 pm

രാജ്‌നാഥ് സിങ്ങും മമതാ ബാനര്‍ജിയും തമ്മില്‍ വാക്കേറ്റം ; സംഭവം അമിത് ഷായുടെ റാലിക്ക് പിന്നാലെ നടന്ന ആക്രമണത്തിന്റെ പേരില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പശ്ചിമ ബംഗാളില്‍ നടത്തിയ റാലിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളുടെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ വാക്കേറ്റം. ഫോണ്‍ വഴിയാണ് ഇരുവരും വിഷയത്തില്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടത്.

അക്രമസംഭവങ്ങളുടെ പശ്ചത്തലത്തില്‍ രാജ്‌നാഥ് സിങ് മമതാ ബാനജിയെ ഫോണില്‍ വിളിക്കുകയായിരുന്നു. ബംഗാളില്‍ നടന്ന അക്രമസംഭങ്ങളില്‍ ആശങ്കയറിച്ചാണ് രാജ്‌നാഥ് സിങ് മമതയെ വിളിച്ചത്. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മമതയും തിരിച്ചടിച്ചു.

ബി.ജെ.പിയുടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയെന്നും തൃണമൂലാണ് ആക്രമണത്തിന് പിന്നിലെന്നുമായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാല്‍ ബി.ജെ.പി സ്‌പോണ്‍സര്‍ ആക്രമണമാണ് നടന്നതെന്ന് സംസ്ഥാന നേതൃത്വവും തിരിച്ചടിച്ചു.


പ്രദര്‍ശനത്തിനൊരുങ്ങി ആനന്ദ് പട്‌വര്‍ധന്റെ പുതിയ ഡോക്യുമെന്ററി ”റീസണ്‍”


ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ ബി.ജെ.പി അധ്യക്ഷന്റെ റാലിയില്‍ പങ്കെടുത്ത ജനങ്ങള്‍ക്കെതിരെ വലിയ അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ വിശദീകരണം ആരായാനാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ രാജ്‌നാഥ് സിങ് വിളിച്ചതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

അമിത് ഷായുടെ റാലിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ബസ്സ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും തീവെക്കുകയുമായിരുന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം.

എന്നാല്‍ റാലിക്ക് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ കനത്ത അക്രമം അഴിച്ചുവിടുകയായിരുന്നെന്നും ഇത് തൃണമൂലിന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.

We use cookies to give you the best possible experience. Learn more