ലക്‌നൗ: ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും തെരഞ്ഞെടുപ്പ് ഫലം മനസിലാക്കിത്തരുന്നത് ബി.ജെ.പിക്കും പരാജയം നേരിടുമെന്നാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പൂരിലും പരാജയപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഇനി അത്തരത്തില്‍ ഒരു പരാജയം നേരിടേണ്ടിവരില്ലന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിപക്ഷ നേതാവാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുകയെന്നതാണ് ജോലിയെന്നുമായിരുന്നു രാജ്‌നാഥ് സിംഗിന്റെ മറുപടി.
രാജ്യം മുഴുവന്‍ ബി.ജെ.പിക്കെതിരായ വികാരം അലയടിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള റാലിയും ഉപതെരഞ്ഞെടുപ്പ് തോല്‍വിയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പിന്നാലെ ടി.ഡി.പി എന്‍.ഡി.എ വിട്ടതും കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
നേരത്തെ അമിത ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണമെന്നായിരുന്നു യോഗിയുടെ വാദം. അതേസമയം മോദിയുടെ അഹങ്കാരം കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചതെന്നായിരുന്നു ബി.ജെ.പി എം.പിയായ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നത്.
Watch This Video