ന്യൂദല്‍ഹി: പാകിസ്താനെതിരെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സൂചന നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം.
“നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്‍ അസഹിഷ്ണുത വളര്‍ത്തുകയാണ്. നമ്മുടെ ബി.എസ്.എഫ് ജവാന്‍മാര്‍ ആക്രമിക്കപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ വല്ലതും നടന്നേക്കും. അതിലേക്കാണ് പോകുന്നത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അത് പ്രതീക്ഷിക്കാം.”
ALSO READ: ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യയില്‍ വലിയ തിരമാലകള്‍; സുനാമിയെന്ന് സൂചന, വീഡിയോ
പാകിസ്താന്‍ നമ്മുടെ അയല്‍ക്കാരാണെന്നും അവര്‍ക്കെതിരെ ആദ്യം ബുള്ളറ്റ് പ്രയോഗിക്കുന്നത് നമ്മളാകരുതെന്നും ബി.എസ്.എഫിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
നേരത്തെ കരസേനാ മേധാവി ബിപിന്‍ റാവത്തും പാകിസ്താന് തിരിച്ചടി നല്‍കുമെന്ന് അറിയിച്ചിരുന്നു.
അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പേരില്‍ ഇന്ത്യാ-പാക് ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയിരുന്നു.
WATCH THIS VIDEO: