| Saturday, 7th November 2015, 12:00 pm

തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനു ലഭിച്ച ഷോക്ക് ട്രീറ്റ്‌മെന്റ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് സര്‍ക്കാറിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തെറ്റുതിരുത്തി മുന്നോട്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന്റെ ഭാഗത്തുനിന്നും നയങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലുമെല്ലാം വീഴ്ച പറ്റിയിട്ടുണ്ട്. ജനവിധി മാനിക്കുന്നു. തെറ്റുകള്‍ തിരുത്തി ശക്തമായി രംഗത്തുവരും.

യു.ഡി.എഫിനു സംഭവിച്ച വീഴ്ചകള്‍ പരിശോധിക്കുന്നതിനായി ഈ മാസം 11, 12 തിയ്യതികള്‍ കെ.പി.സി.സി നിര്‍വാഹക സമിതി യോഗം ചേരും. ഇതില്‍ എല്ലാ ജില്ലാകളില്‍ നിന്നുള്ള നേതാക്കളും പങ്കെടുക്കും.

ന്യൂനപക്ഷവോട്ടുകള്‍ അനുകൂലമാക്കാന്‍ സാധിച്ചതാണ് എല്‍.ഡി.എഫിനു നേട്ടമായത്. ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ചത് ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാന്‍ സാധിച്ചെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിലയിരുത്തി.

We use cookies to give you the best possible experience. Learn more