പി.സി ജോര്‍ജ് പെണ്ണായി ജനിച്ചിരുന്നെങ്കില്‍ പുത്തരിക്കണ്ടം മൈതാനത്ത് അഞ്ച് രൂപയ്ക്ക് തുണിപൊക്കി കാണിച്ചേന: അശ്ലീല പരാമര്‍ശവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
Daily News
പി.സി ജോര്‍ജ് പെണ്ണായി ജനിച്ചിരുന്നെങ്കില്‍ പുത്തരിക്കണ്ടം മൈതാനത്ത് അഞ്ച് രൂപയ്ക്ക് തുണിപൊക്കി കാണിച്ചേന: അശ്ലീല പരാമര്‍ശവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th January 2017, 2:21 pm

rajmohan76

തിരുവനന്തപുരം: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. പി.സി ജോര്‍ജിനെ ഒരു പെണ്ണായി ദൈവം സൃഷ്ടിച്ചിരുന്നെങ്കില്‍ ഉറപ്പായും അവനൊരു  വേശ്യയാകുമായിരുനേയെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍.

അഞ്ചു രൂപ കൊടുത്താല്‍ പുത്തരിക്കണ്ടം മൈതാനത്ത് നി്ന്ന് എല്ലാവര്‍ക്കും തുണി പൊക്കി കൊടുത്തേനെ. അവന്‍ ഹോട്ടലിലൊന്നും പോവില്ല. ഹോട്ടലില്‍ പോയാല്‍ അത്രയും നേരം പോകും. ഇത് കര്‍ട്ടന്‍ പൊക്കുന്നതുപോലെ പൊക്കാമെന്നും രാജ്‌മോഹന്‍ പറയുന്നു.

പി.സി ജോര്‍ജ് പെണ്ണായി ജനിച്ചിരുന്നെങ്കില്‍ എത്രയോ പേര്‍ക്കു ഗുണേറിയ, സിഫിലിസ് അതുപോലുള്ള രോഗങ്ങള്‍ പിടിച്ചേനെയെന്നും ആണായി ജനിച്ചുപോയതുകൊണ്ട് നമ്മുടെ ഭാഗ്യമെന്നും രാജ്മോഹന്‍ ആക്ഷേപിക്കുന്നു.

മംഗളം ടെലിവിഷന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം മുരളീധരനെപ്പറ്റി പറഞ്ഞ അതേ വൃത്തികേടുതന്നെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെപ്പറ്റിയും പറഞ്ഞതെന്ന് വിഷയത്തില്‍ പിസി ജോര്‍ജ് പ്രതികരിച്ചു.


അവന്‍ വെറും ചന്തയാണെന്നും ഇതൊന്നും വാര്‍ത്തയാക്കേണ്ട ഒന്നല്ലെന്നും ജോര്‍ജ് പറഞ്ഞു. അവനെ മലപ്പുറത്തെ നാട്ടുകാര്‍ വളഞ്ഞപ്പോള്‍ രക്ഷിച്ചു കൊണ്ടുവന്നു എന്നൊരു പാപമേ താന്‍ ചെയ്തുള്ളൂയെന്നും പി.സി ജോര്‍ജ് പ്രതികരിച്ചു.

ഇതിന് മുന്‍പ് കെ മുരളീധരനെതിരെയും ഇതേപരാമര്‍ശം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയിരുന്നു. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു എന്നാണ് മുരളീധരനെ കുറിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.

മുരളീധരന്‍ പെണ്ണായി ജനിച്ചിരുന്നെങ്കില്‍ അറിയപ്പെടുന്ന വേശ്യയായേനെയെന്നും. മുരളി ആണായി ജയിച്ചത് നന്നായെന്നുമായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍.

വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയില്‍ കെ മുരളീധരന്‍ എന്തും പറയുമെന്നും മുരളീധരനെപ്പറ്റി പുതിയ പുസ്തകമെഴുതിയാല്‍ അതൊരു പുതിയ കാമശാസ്ത്രമാകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.