|

ഡി.സി.സി പ്രസിഡന്റിനെ മാറ്റാതെ പ്രചരണം സാധ്യമല്ല; കാസര്‍ഗോഡ് പ്രചരണം നിര്‍ത്തിവെച്ച് ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ഡി.സി.സി പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിനെ മാറ്റാതെ പ്രചാരണം സാധ്യമല്ലെന്ന് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.

ചെര്‍ക്കളയില്‍ നടത്താനിരുന്ന ഇന്നത്തെ പ്രചാരണപരിപാടി ഉപേക്ഷിച്ചു ഉണ്ണിത്താന്‍ മടങ്ങിയതായാണ് വിവരം. ഡി.സി.സി പ്രസിഡന്റ് പറയുന്നത് പോലെ ചലിക്കാന്‍ തനിക്കാവില്ലെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്.

Read Also : ഞങ്ങളുടെ വോട്ട് വേണ്ടെന്ന നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോ; ലീഗിനെതിരെ എസ്.ഡി.പി.ഐ

പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഉണ്ണിത്താന്‍ ആദ്യ ദിവസം ഉച്ചഭക്ഷണം പോലും ലഭിച്ചില്ലെന്നും പ്രചരണപരിപാടിക്ക് കൃത്യമായ രൂപരേഖയില്ലെന്നും പ്രസിഡന്റ് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ യു.ഡി.എഫ് നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. അതുവരെ പ്രചരണ രംഗത്തേക്കില്ലെന്ന് അറിയിച്ചു കൊണ്ടാണ് ഉണ്ണിത്താന്‍ മടങ്ങിയത്.

Video Stories