| Thursday, 10th September 2020, 8:18 pm

അനുരാഗ് കശ്യപിന്റെ സ്‌ക്രിപ്റ്റില്‍ ഇല്ലാതിരുന്ന ഗാങ്‌സ് ഓഫ് വസേപൂരിലെ ആ ചേസ് സീന്‍: സ്‌പോട്ട് ഇംപ്രവൈസേഷനെക്കുറിച്ച് രാജ്കുമാര്‍ റാവു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളിലെ ഹിറ്റായ പല സീനുകള്‍ക്കും പിന്നിലെ, ഷൂട്ടിംഗ് സമയത്ത് അഭിനേതാക്കള്‍ നടത്തിയ സ്‌പോട്ട് ഇംപ്രവൈസേഷന്റെ അനുഭവകഥകള്‍ സിനിമാപ്രേമികളെ ഞെട്ടിക്കാറുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗാങ്‌സ് ഓഫ് വസേപൂരിലെ പ്രശസ്തമായ ഒരു ചേസ് സീനാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ഗാങ്‌സ് ഓഫ് വസേപൂരിലെ കഥാപാത്രങ്ങളായ ഷംസദും ഡെഫനിറ്റും തമ്മിലുള്ള ചേസിംഗ് ആക്ഷന്‍ സീന്‍ ഇത്തരത്തിലുള്ള സ്‌പോട്ട് ഇംപ്രവൈസേഷനായിരുന്നു എന്ന് ഷംസദിനെ അവതരിപ്പിച്ച ബോളിവുഡ് താരം രാജ്കുമാര്‍ റാവു ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.

2018ല്‍ എ.ഐ.ബി(ആള്‍ ഇന്ത്യ ബക്‌ചോദ്)യില്‍ വന്ന ഇന്റര്‍വ്യൂവിലാണ് രാജ്കുമാര്‍ റാവു ഈ ഭാഗം ഷൂട്ട് ചെയ്തതിനെക്കുറിച്ച് പറയുന്നത്. രാജ്കുമാര്‍ കഥാപാത്രമായ ഷംസദും ഡെഫിനിറ്റും തമ്മില്‍ നടക്കുന്ന ചേസ് സീന്‍ അനുരാഗ് കശ്യപ് എഴുതിയിട്ടില്ലായിരുന്നു. ഡെഫനിറ്റ് ഷംസദിന്റെ വീടിന്റെ മുന്നിലെത്തി രണ്ട് തവണ വെടിയുതിര്‍ക്കും. രണ്ടാമത്തെ വെടിവെക്കലിന് ശേഷം രാജ്കുമാര്‍ പുറത്തുവരണം. ഈ രീതിയിലായിരുന്നു സക്രിപ്റ്റ് എഴുതിയിരുന്നത്.

പക്ഷെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ പ്രോപ്പ് ഗണ്‍ ജാമായി പോകുകയായിരുന്നു. രണ്ടാം വെടിശബ്ദം എന്ന ക്യുവിന് കാത്തുനില്‍ക്കാതെ രാജ്കുമാര്‍ റാവു ഇറങ്ങിവന്ന് ഡെഫനിറ്റിന് നേരെ കസേര എടുത്തെറിഞ്ഞു. നിലത്തുകിട്ന്ന ഇരുമ്പുവടിയുമായി അടിക്കാന്‍ പാഞ്ഞുചെന്നു. അനുരാഗ് കശ്യപ് സീന്‍ കട്ട് പറയാന്‍ നിന്നില്ല. കഥാപാത്രങ്ങള്‍ നടത്തിയ തെറിവിളിയും ചീത്തപറച്ചിലും ഭീഷണിയും ഓട്ടവുമെല്ലാം രാജീവ് രവി ഷൂട്ടും ചെയ്തു.

രാജ്കുമാറിന്റെയും ഡെഫിനിറ്റായി അഭിനയിച്ച ചിത്രത്തിന്റെ തിരക്കാഥാകൃത്ത് കൂടിയായ സെഷാന്‍ ക്വാദ്രിയും സ്‌പോട്ടില്‍ നടത്തിയ പെര്‍ഫോമന്‍സ് കണ്ട് അനുരാഗ് കശ്യപ് ചിരിച്ചുവീഴുന്ന വീഡിയോ ഏറെ പ്രചരിച്ചിരുന്നു.

2018ല്‍ നടന്ന ഈ ഇന്റര്‍വ്യൂ ചില സിനിമാഗ്രൂപ്പുകളില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായതോടെ സ്‌പോട്ട് ഇംപ്രവൈസേഷനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Hightlight: Rajkumar Rao about spot improvisation in Anurag Kashyap’s Gangs of Wasseypur

We use cookies to give you the best possible experience. Learn more