| Saturday, 30th December 2023, 6:25 pm

'സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ വേറേ ലെവലാണ്'; ഖാനിനെ കുറിച്ച് രാജ്‌കുമാർ ഹിരാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യ ഒട്ടാകെ തന്റെ സിനിമകളിലൂടെ വലിയ രീതിയിൽ ജനപ്രീതി നേടിയെടുത്ത ബോളിവുഡ് സംവിധായകനാണ് രാജ്കുമാർ ഹിരാനി.

ഷാരുഖ് ഖാൻ നായകനായെത്തി ഇപ്പോൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ഡങ്കി സംവിധാനം ചെയ്തിരിക്കുന്നത് രാജ്‌കുമാർ ഹിരാനിയാണ്. അദ്ദേഹം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയതാണ്.

ആ കൂട്ടത്തിൽ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രങ്ങളാണ് ത്രീ ഇഡിയറ്റ്സ്, പി.കെ എന്നിവ. രണ്ട് സിനിമ‌ളിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ആമിർ ഖാൻ ആയിരുന്നു. ആമിറുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് ഹിരാനി.

സിനിമയ്‌ക്ക് വേണ്ടിയുള്ള താരത്തിന്റെ ഡെഡിക്കേഷനും ആത്മസമർപ്പണവുമെല്ലാം വേറേ ലെവൽ ആണെന്നാണ് ഹിരാനി പറയുന്നത്. ഒപ്പം സിനിമകൾ ചെയ്തില്ലെങ്കിലും നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും വേണ്ടി ആമിറിനെ കാണാറുണ്ടെന്നും ഇനുത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ആമിറിന്റെ കൂടെ ഞാൻ രണ്ട് സിനിമകൾ ആണ് ചെയ്തിട്ടുള്ളത്. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ കമ്മിറ്റ്മെന്റും ഡെഡിക്കേഷനും വേറേ ലെവൽ ആണ്.

ഇനി ഞാൻ ആമിറിന്റെ കൂടെ സിനിമ ചെയ്യുന്നില്ലെങ്കിൽ പോലും എനിക്ക് സിനിമയുടെ തിരക്കഥയെ കുറിച്ച് സംസാരിക്കാനും നിർദ്ദേശങ്ങൾ കേൾക്കാനും അമീറിന്റെ അടുത്തേക്ക് ചെല്ലാം. ഹൃദയം കൊണ്ടാണ് അദ്ദേഹം സിനിമയെ സംസാരിക്കുക. എല്ലാം തുറന്ന് പറയും,’രാജ്‌കുമാർ ഹിരാനി പറയുന്നു.

Content Highlight: Rajkumar Hirani Talk About Amir Khan

We use cookies to give you the best possible experience. Learn more