|

പബ്ജി കളിച്ചതിന് രാജ്‌കോട്ടില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്‌കോട്ട്: മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ആറ് പേര്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. മാര്‍ച്ച് ആറിന് രാജ്‌കോട്ടില്‍ പൊലീസ് പബ്ജി നിരോധിച്ചിരുന്നു.

അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് കോടതിയില്‍ വിചാരണ നേരിട്ടാല്‍ മതിയെന്നും പൊലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. നിരോധനത്തിന് ശേഷം ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

രാജ്‌കോട്ടില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ വഡോദരയിലും ആനന്ദിലും പബ്ജി, മോമോ ഗെയിമുകള്‍ക്ക് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.

പബ്ജിക്ക് അടിമകളാകുന്നത് കുട്ടികളാണെന്നും, അതിനാല്‍ പരീക്ഷാക്കാലമായതിനാലാണ് നിരോധിച്ചതെന്നുമാണ് അധികൃതര്‍ വിശദീകരിച്ചിരുന്നത്.

Latest Stories