ഗുജറാത്തിലെ സാമൂഹ്യ അടുക്കളയ്ക്കുള്ളില്‍ തുപ്പി ബി.ജെ.പി എം.എല്‍.എ; 500 രൂപ പിഴ ഈടാക്കി ഭരണകൂടം
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടക്കുന്ന സാമൂഹ്യ അടുയ്ക്കളക്കുള്ളില്‍ തുപ്പി ബി.ജെ.പി എം.എല്‍.എ. അടുക്കള കാണാനെത്തിയ എം.എല്‍.എ അടുക്കളക്കുള്ളില്‍ തുപ്പുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു.
രാജ്‌കോട്ട് എം.എല്‍.എ ആയ അരവിന്ദ് റെയ്‌നായി ആണ് അടുക്കളയ്ക്കുള്ളില്‍ എത്തിയ ഉടനെ മാസ്‌ക് മാറ്റി നിലത്ത് തുപ്പിയത്. നടപടി വിവാദമായതോടെ എം.എല്‍.എയില്‍ നിന്നും 500 രൂപ പിഴ ഈടാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
എന്നാല്‍ സ്വന്തം നടപടിയെ ന്യായീകരിക്കുകയായിരുന്നു എം.എല്‍.എ. ‘ ഞാന്‍ എന്റെ സ്വന്തം സ്ഥലത്താണ് തുപ്പിയത്. സര്‍ക്കാരിന്റെ ഭൂമിയിലോ റോഡിലോ അല്ല. എങ്കിലും തെറ്റ് മനസിലാക്കുന്നു. 500 രൂപ പിഴ അടക്കാന്‍ തയ്യാറാണ്’, എന്നായിരുന്നു എം.എല്‍.എ പറഞ്ഞത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ച് വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരും പൊതുസ്ഥലത്ത് തുപ്പുന്നത് ശിക്ഷാര്‍ഹമാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.