രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒരു മാസം പരോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി പേരറിവാളന് പരോള്‍ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. അച്ഛനെ പരിചരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പേരറിവാളന് പരോള്‍ അനുവദിച്ചത്.

വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് 2017ലാണ് അവസാനമായി പരോള്‍ അനുവദിച്ചത്. അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ടാണ് അന്നും പേരറിവാളന് പരോള്‍ അനുവദിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതികളായ റോബര്‍ട്ട് പയസും നളിനിയും നേരത്തെ പരോളിന് അപേക്ഷിച്ചിരുന്നു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 30 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു റോബര്‍ട്ട പയസിന്റെ ആവശ്യം. മകളുടെ വിവാഹത്തിന് പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അപേക്ഷിച്ച നളിനിക്ക് 51 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1991ലാണ് രാജീവ് ഗാന്ധിയും മറ്റ് 14 പേരും എല്‍ ടിടിഇ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ വെച്ചു നടന്ന സംഭവത്തില്‍ പേരറിവാളന്‍ ഉള്‍പ്പെടെ ഏഴു പേരാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്.

Latest Stories

Video Stories