മധ്യപ്രദേശ്: സിഖ് വിരുദ്ധ കലാപത്തിന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍.
സൈന്യത്തെ രാജീവ് ഗാന്ധി തടഞ്ഞുവെച്ചെന്നും നെഹ്‌റു കുടുംബം മാപ്പ് പറയണമെന്നും ബാദല്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന സിഖ് വിരുദ്ധ കലാപം രാജ്യത്തിന്റെ ചരിത്രത്തത്തിന് ഏറ്റ കളങ്കമാണെന്നാണ് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്.എ.ഡി) അംഗം ബാദല്‍ പറഞ്ഞത്.
1984 ലെ സിഖ് കൂട്ടക്കൊല ഇന്ത്യയുടെ ചരിത്രത്തിലെ ഒരു കളങ്കമാണ്. ഇതിന്റെ ഉത്തരവാദി രാജീവ് ഗാന്ധിയാണ്.
അദ്ദേഹം സൈന്യത്തെ തടഞ്ഞുവെച്ചതുകൊണ്ടാണ് സിഖ് കലാപം സംഭവിച്ചത്. തീര്‍ച്ചയായും നെഹ്‌റു കുടുംബം മാപ്പ് പറയണം, ” ബാദല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
1984 ലെ സിഖ് വിരുദ്ധ കലാപം ഒഴിവാക്കാമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌സിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു ബാദല്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഐ.കെ ഗുജ്റാലിന്റെ വാക്ക് കേട്ടിരുന്നുവെങ്കില്‍ 1984 ലെ സിഖ് കലാപം ഒഴിവാക്കാമായിരുന്നു
എന്ന് മന്‍നോഹന്‍ സിംഗ് അഭിപ്രായപ്പെട്ടുരുന്നു.
മുന്‍ പ്രധാനമന്ത്രി ഗുജ്‌റാലിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബുധനാഴ്ച രാജ്യ തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
” അന്ന് വൈകുന്നേരം അന്നത്തെ ആഭ്യന്തരമന്ത്രി നരസിംഹറാവുവിന്റെ അടുത്തേക്ക് ഗുജ്‌റാല്‍ ജി പോയി. സ്ഥിതിഗതികള്‍ വളരെ ഗൗരവമുള്ളതാണ്, സൈന്യത്തെ വേഗത്തില്‍ വിളിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആ ഉപദേശം ശ്രദ്ധിച്ചിരുന്നെങ്കില്‍ 1984 ലെ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു ” എന്നാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്.