Advertisement
Rajiv Murder Case
പരോള്‍ ലഭിക്കണം; വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരമിരുന്ന് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 26, 05:16 am
Saturday, 26th October 2019, 10:46 am

ചെന്നൈ: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ഒരു മാസത്തെ പരോള്‍ ലഭിക്കണമെന്ന ആവശ്യവുമായാണ് നളിനി നിരാഹാരമിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 25ന് നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. അതിനുശേഷം ഓഗസ്‌ററില്‍ മകളുടെ വിവാഹഒരുക്കത്തിനായി പരോള്‍ നീട്ടി നല്‍കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നളിനി ഹരജി നല്‍കിയിരുന്നു.

എന്നാല്‍ ഒക്ടാബര്‍ 15 വരെ പരോള്‍ നീട്ടിത്തരാനുള്ള നളിനിയുടെ ഹരജി മദ്രാസ് ഹൈക്കോടതി നിഷേധിച്ചതോടെയാണ് 51 ദിവസത്തെ പരോള്‍ കഴിഞ്ഞ് നളിനി ജയിലില്‍ തിരികെ എത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവര്‍ക്ക് ഇപ്പോള്‍തന്നെ അനുവദിച്ചതിലും മൂന്ന് ആഴ്ച അധികം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നളിനിയുടെ ഹരജി കോടതി തള്ളിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജസ്റ്റിസ് സുന്ദ്രേഷ്, ജസ്റ്റിസ് ആര്‍.എം.ടി ടീക്കാരമണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നളിനിയുടെ ഹര്‍ജി തള്ളിയത്.