ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്കു 30 ദിവസത്തെ പരോള്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു പരോള്‍ അനുവദിക്കണമെന്ന നളിനിയുടെ അപേക്ഷ പരിഗണിച്ചു മദ്രാസ് ഹൈക്കോടതിയുടേതാണു തീരുമാനം.
27 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ നളിനിക്കു പരോള്‍ ലഭിക്കുന്നതു രണ്ടാം തവണയാണ്. 2016ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ പരോള്‍ ലഭിച്ചിരുന്നു.
1991 മേയ് ഇരുപത്തിയൊന്നിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയാണ് നളിനി. സുപ്രീംകോടതി ശരിവച്ച വധശിക്ഷ രാജീവിന്റെ വിധവ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ല്‍ തമിഴ്‌നാടു സര്‍ക്കാര്‍ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.