Advertisement
Entertainment
രജിത്കുമാര്‍ ബിഗ് ബോസ് വീടിനു പുറത്ത്; മാപ്പു തരാം, വീട്ടിലേക്ക് തിരിച്ചു വരേണ്ടെന്ന് രേഷ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 14, 06:25 pm
Saturday, 14th March 2020, 11:55 pm

നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥി രജിത് കുമാര്‍ വീട്ടില്‍ നിന്നും താല്‍ക്കാലികമായി പുറത്തേക്ക്. സഹ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളകു തേച്ചതിനെ തുടര്‍ന്നാണ് രജിത്കുമാര്‍ പുറത്തായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രജിത്കുമാര്‍ മത്സരത്തില്‍ തുടരണമെന്ന ആവശ്യം പറഞ്ഞപ്പോള്‍ പേരിനു ക്ഷമിച്ചു എന്നല്ലാതെ രജിത് കുമാര്‍ വീട്ടിലേക്ക് മടങ്ങി വരുന്നതില്‍ താല്‍പര്യമില്ലെന്നാണ് രേഷ്മ മറുപടി പറഞ്ഞത്. വീട്ടിലേക്ക് തിരിച്ചെത്തിയാല്‍ ഇത്തരം കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യം ഉണ്ടാവുമെന്നും രേഷ്മ പറഞ്ഞു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആളുകളൊഴിഞ്ഞ സദസ്സിലൂടെയാണ് രജിത് പടിയിറങ്ങിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ