കൊച്ചി: ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാര്‍ ഒളിവിലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. മാതൃഭൂമി ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചേലാമറ്റം സ്വദേശികളായ നിബാസ്, അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കുട്ടികളുമായി നിരവധി പേരാണ് കൊച്ചിവിമാനത്താവളത്തില്‍ എത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് കേസെടുത്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.
സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളെയും മറികടന്ന് രജിത് കുമാറിന്റെ ആരാധകരടങ്ങുന്ന വലിയ ജനക്കൂട്ടം വിമാനത്താവളത്തില്‍ തടിച്ചുകൂടിയതിനെതിരെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമണയും ഡോ.ധന്യാ മാധവും പരാതി നല്‍കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു ടി.വി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കിയിരുന്നു.
WATCH THIS VIDEO: