നടി രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഖൊ ഖൊ. ഗെയിം കോച്ചായാണ് രജിഷ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഖൊ ഖൊയ്ക്കിടയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ തുറന്നു പറയുകയാണ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ.
‘ഖോ ഖോ കളിക്കുന്നവരായി തന്റെ കൂടെ അഭിനയിച്ച പതിനഞ്ച് കുട്ടികളെക്കുറിച്ചാണ് നടി അഭിമുഖത്തില്‍ പറയുന്നത്. പതിനഞ്ചു കുട്ടികളില്‍ മമിത എന്ന കുട്ടി മാത്രമേ സിനിമ മേഖലയില്‍ നിന്നുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം റിയല്‍ ഖൊ ഖൊ താരങ്ങളായിരുന്നു.
കുട്ടികള്‍ ഖൊ ഖൊ ഭാഗങ്ങള്‍ ഗംഭീരമാക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ അതല്ലാത്ത രംഗങ്ങളിലും അവര്‍ ഗംഭീര പ്രകടനം നടത്തി. അധികം ടേക്കുകള്‍ പോലും പോവാതെ അവര്‍ എന്നെ ഞെട്ടിച്ചു. അഭിനയത്തില്‍ ഒരു മുന്‍പരിചയവുമില്ലാത്ത കുട്ടികളാണ്.
അവര്‍ തമ്മില്‍ പെട്ടന്ന് കൂട്ടായി. അവര്‍ ഞാനുമായി പെട്ടന്ന് സിങ്കായതുകൊണ്ട് ഷൂട്ടിങ് സമയത്ത് കൂടുതല്‍ സഹായകമായി,’ രജിഷ പറഞ്ഞു.
താന്‍ കോച്ചായാണ് വേഷമിട്ടത് എന്നുള്ളതുകൊണ്ട് ഖൊ ഖൊ ഗെയിം വലിയ രീതിയില്‍ പഠിക്കേണ്ടി വന്നിട്ടില്ലെന്നും നിയമങ്ങളെല്ലാം ചേര്‍ന്ന് തിയറികളാണ് കൂടുതലും പഠിച്ചതെന്നും രജിഷ പറഞ്ഞു.
ഇതിന് മുന്‍പ് ചെയ്ത സ്‌പോര്‍ട്‌സ് മൂവി ഫൈനലല്‍സില്‍ ഞാന്‍ പ്ലെയറായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അത് കാര്യമായി പഠിക്കേണ്ടി വന്നിട്ടുണ്ട്. ഈ സിനിമക്ക് വേണ്ടി ഒരു കോച്ചിന്റെ രൂപത്തിലേക്ക് മാറ്റാന്‍ ഡയറ്റും വര്‍ക്കൗട്ടും നോക്കിയിരുന്നു, രജിഷ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Rajisha Vijayan shares experience about her co actors