അന്നാണ് ജീവിതത്തില്‍ ആദ്യമായി ആസി എന്നോട് ഒരു നല്ല വാക്ക് പറഞ്ഞത്; അനുരാഗ കരിക്കിന്‍ വെള്ളം ഓര്‍മയില്‍ രജിഷ വിജയന്‍
Entertainment news
അന്നാണ് ജീവിതത്തില്‍ ആദ്യമായി ആസി എന്നോട് ഒരു നല്ല വാക്ക് പറഞ്ഞത്; അനുരാഗ കരിക്കിന്‍ വെള്ളം ഓര്‍മയില്‍ രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd November 2021, 12:57 pm

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് രജിഷ വിജയന്‍. മലയാളത്തില്‍ പ്രേക്ഷകപ്രീതി നേടിയ താരം തമിഴിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

കരിക്കിന്‍ വെള്ളത്തിന് ശേഷം രജിഷ-ആസിഫ് അലി കൂട്ടുകെട്ടിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് എല്ലാം ശരിയാകും. ജിബു ജേക്കബ് ആണ് സംവിധായകന്‍.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ സിനിമയില്‍ ആസിഫിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം കൂടെ പങ്കുവെയ്ക്കുകയാണ് രജിഷ വിജയന്‍.

തന്റെ അഭിനയത്തെ അഭിനന്ദിച്ച് ആദ്യമായി ആസിഫ് സംസാരിച്ചതിനെക്കുറിച്ചാണ് താരം പറയുന്നത്.

”എന്റെ കരിയറില്‍ ഇതുവരെ ഉണ്ടായ ഏറ്റവും ഹാപ്പി മൊമന്റുകളിലൊന്ന് അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ഞങ്ങളുടെ ബ്രേക്ക് അപ് സീനിന്റെ ഷൂട്ടാണ്. എലിസബത്തിന്റെ കഥാപാത്രം കല്യാണം കഴിക്കാന്‍ പോകുന്ന കാര്യം പറയുന്ന സീന്‍.

ആസിയും ഞാനും സീന്‍ ചെയ്തു. ചെയ്ത് കഴിഞ്ഞ് ഞാന്‍ നോക്കുമ്പൊ ആസിയുടെ കണ്ണ് ഓട്ടോമാറ്റിക്കായി നിറഞ്ഞിട്ടുണ്ട്. ആസിയ്ക്ക് ആ സിനില്‍ ഡയലോഗ് ഇല്ല. എക്പ്രഷന്‍സ് മാത്രമേ ഉള്ളൂ.

അവിടന്നാണ് ആസി ജീവിതത്തിലാദ്യമായിട്ട് എന്നോടൊരു നല്ലവാക്ക് പറയുന്നത്. നീയെന്നെ കരയിപ്പിച്ച് കളഞ്ഞല്ലോടീ എന്ന്.

എനിക്ക് തോന്നുന്നു എന്റെ കരിയറില്‍ എനിക്ക് കിട്ടിയ ഫസ്റ്റ് കോംപ്ലിമെന്റ് ആയിരുന്നു അത്,” രജിഷ പറഞ്ഞു.

ആസിഫിനും രജിഷയ്ക്കും പുറമെ ബിജു മേനോന്‍, ആശ ശരത്, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, നന്ദിനി തുടങ്ങിയവരായിരുന്നു അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിലെ അഭിനയത്തിന് രജിഷയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rajisha Vijayan remembers shooting experience of Anuraga Karikkin Vellam movie