അനുരാഗ കരിക്കിന്‍ വെള്ളം, ജൂണ്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ താരമാണ് രജിഷ വിജയന്‍. മലയാളത്തില്‍ മാത്രമല്ല, കോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച താരം തമിഴ് സിനിമയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്.
‘തമിഴ്‌നാട്ടില്‍ പ്രേക്ഷകര്‍ നമ്മളെ കാണുന്നത് ദൈവത്തെ പോലെയാണ്. അവരെ സംബന്ധിച്ച് കല ദൈവം തന്ന വരദാനമാണ്. അതുകൊണ്ട് തന്നെ കലാകാരന്‍മാരെ ദൈവത്തിന്റെ പ്രതിരൂപമായി കണ്ടാണ് അവര്‍ നമ്മളെ റെസ്‌പെക്ട് ചെയ്യുന്നത്,’ രജിഷ പറയുന്നു.
തമിഴ്‌നാട്ടില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ അവര്‍ നമ്മളെ ബഹുമാനത്തോടെ ‘അമ്മാ’ എന്നാണ് വിളിക്കുന്നതെന്നും ആ വിളി കേള്‍ക്കുമ്പോള്‍ തന്നെ എത്രത്തോളം റെസ്‌പെക്ട് അവര്‍ നമുക്ക് തരുന്നുണ്ടെന്ന് മനസ്സിലാവുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
മലയാള സിനിമാ മേഖലയെ സംബന്ധിച്ച് കോളിവുഡ് വളരെ വലുതാണെന്നും രജിഷ പറയുന്നു. ‘തമിഴ് സിനിമാ ഇന്‍ഡസ്ട്രി കംപാരിറ്റീവ്‌ലി വളരെ വലുതാണ്. ഒരുപാട് തിയേറ്ററുകള്‍ അവിടെയുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് കൂടുതല്‍ ഉണ്ടാവുന്നത്,’
സൂര്യ നായകനാവുന്ന പുതിയ ചിത്രം ‘ജയ് ഭീമാ’ണ് ഇനി രജിഷയുടേതായി പുറത്ത് വരാനുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Rajisha Vijayan about her film experience in Tamilnadu