ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിലൊരുങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ വിജയന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും രജിഷക്ക് ലഭിച്ചിരുന്നു. ചിത്രത്തിലേക്ക് എത്തിയതിനെ പറ്റി സംസാരിക്കുകായാണ് രജിഷ.
അന്നത്തെ തന്റെ ഓഡിഷനൊക്കെ കണ്ടാല്‍ സ്റ്റേറ്റ് അവാര്‍ഡ് തിരിച്ചുവാങ്ങുമെന്ന് മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ പറഞ്ഞു. ‘ഫ്രണ്ട്‌സ് ഒരു സിനിമ എടുക്കാന്‍ പോകുന്നുണ്ട് എന്ന് മാത്രമേ അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ കാര്യത്തില്‍ എനിക്ക് അറിയുകയുണ്ടായിരുന്നുള്ളൂ. ഏതാണ് സിനിമ എന്നോ അതിന്റെ മറ്റ് വിവരങ്ങളോ ഒന്നും ഞാന്‍ ചോദിച്ചിരുന്നില്ല.
ആസിഫിന്റെ പെയര്‍ ആയിട്ട് ചെയ്യാന്‍ ഒരു പെണ്‍കുട്ടിയെ കിട്ടുമോ എന്ന് ഒരു ദിവസം റഹ്‌മാന്‍ എന്നോട് ചോദിക്കുകയായിരുന്നു. അങ്ങനെ എന്റെ ഫോണില്‍ ഉണ്ടായിരുന്ന കുറേ കുട്ടികളുടെ ഫോട്ടോ കാണിച്ചു കൊടുത്തു. പക്ഷേ റഹ്‌മാന് അതൊന്നും ഇഷ്ടപ്പെട്ടില്ല. എന്നെ കളിപ്പിക്കുകയായിരുന്നു അവര്‍.
പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് എന്നോട് ചെയ്യാമോ എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെ ഒരു ഓഡിഷനൊക്കെ ചെയ്തു. അതൊക്കെ കണ്ടാല്‍ തന്ന സ്റ്റേറ്റ് അവാര്‍ഡ് സര്‍ക്കാര്‍ തിരികെ വാങ്ങി പോയനേ. കഥാപാത്രത്തെ എങ്ങനെ കൃത്യമായി അവതരിപ്പിക്കുമെന്നതില്‍ ഭയങ്കര ടെന്‍ഷനായിരുന്നു.
അമിതമായാലും തീരെ കുറഞ്ഞാലും മോശമാകും. സിനിമയുടെ ഫസ്റ്റ് ഷോട്ടൊക്കെ കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്, ഇതാണ് എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്നതെന്ന്. പിന്നീട് സിനിമ പുറത്ത് വരുമ്പോള്‍ ആളുകളുടെ പ്രതികരണമൊക്കെ കാണുമ്പോഴാണ് അഭിനയം എനിക്ക് സാധിക്കുമെന്നും ഇതാണ് എനിക്ക് സന്തോഷം തരുന്നതെന്നും ഞാന്‍ മനസിലാക്കുന്നത്.
Content Highlight: rajisha vijayan about anuraga karikkin vellam and state award