തലൈവർ ഷോ, കൂടെ ബിഗ് ബിയും ഫഫയും; വേട്ടയ്യൻ വേട്ടക്ക് വരുന്നു, ട്രെയ്ലർ പുറത്ത്
Entertainment
തലൈവർ ഷോ, കൂടെ ബിഗ് ബിയും ഫഫയും; വേട്ടയ്യൻ വേട്ടക്ക് വരുന്നു, ട്രെയ്ലർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd October 2024, 5:48 pm

സൂപ്പർസ്റ്റാർ രജിനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ രചിച്ച് സംവിധാനം ചെയ്ത വേട്ടയ്യൻ്റെ ട്രെയ്‌ലർ പുറത്ത്. മാസ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് സെൻസറിങ്  പൂർത്തിയാക്കിയ ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

ഒക്ടോബർ 10ന് ആഗോള റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമിച്ച വേട്ടയ്യൻ കേരളത്തിൽ വമ്പൻ റിലീസായി വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്.

ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, ഋതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി.എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- എസ്.ആർ കതിർ, സംഗീതം – അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ്ങ് – ഫിലോമിൻ രാജ്‌, ആക്ഷൻ- അൻപറിവ്, കലാസംവിധാനം- കെ.കതിർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പി.ആർ.ഒ – ശബരി.

അതേസമയം വിക്രം, മാമന്നൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേട്ടയ്യൻ. അസുരൻ, തുനിവ്‌ എന്നീ സിനിമകൾക്ക് ശേഷം മഞ്ജു വാര്യർ വീണ്ടും തമിഴിൽ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. നേരത്തെ റിലീസായ ചിത്രത്തിലെ ‘മനസിലായോ’ എന്ന പാട്ടിന് ഗംഭീര സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. ജയ് ഭീം എന്ന മികച്ച ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യാൻ.

Content Highlight: Rajinikanth’s Vettayan Movie Trailer Released