| Monday, 15th January 2024, 10:10 am

തോക്കുമായി മാസ് ലുക്കില്‍ തലൈവര്‍; വേട്ടയന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ടി.ജി. ജ്ഞാനവേലും രജിനികാന്തും ഒന്നിക്കുന്ന ചിത്രമായ വേട്ടയന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സൂര്യയുടെ ജയ് ഭീമിന് ശേഷം ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

‘വേട്ടയന്‍ ടീമിന്റെ പൊങ്കല്‍ ആശംസകള്‍. ഈ ഉത്സവം നിങ്ങളുടെ ജീവിതത്തിലേക്ക് കൂടുതല്‍ വര്‍ണാഭമായ നിമിഷങ്ങള്‍ ചേര്‍ക്കട്ടെ!’ എന്ന അടിക്കുറിപ്പോടെയാണ് അണിയറ പ്രവര്‍ത്തകര്‍ വേട്ടയന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഈ ടി.ജി. ജ്ഞാനവേല്‍ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമിതാഭ് ബച്ചനും രജിനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്.

ഫഹദ് ഫാസില്‍, മഞ്ജുവാര്യര്‍, റാണാ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തല അജിത്തിന്റെ ബിഗ് ബജറ്റ് ചിത്രം തുനിവിലാണ് മഞ്ജു ഒടുവില്‍ തമിഴില്‍ എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് വേട്ടയന്‍ നിര്‍മിക്കുന്നത്.

എസ്.ആര്‍. കതിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഫിലോമിന്‍രാജ് കൈകാര്യം ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. സംഘടനം: അന്‍പറിവ്, പി.ആര്‍.ഒ: ശബരി.

Content Highlight: Rajinikanth’s Vettaiyan Movie New Poster Out

We use cookies to give you the best possible experience. Learn more