ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തില്‍ മൊയ്തീന്‍ ഭായ് ആയി എത്തുന്ന രജനികാന്തിന്റെ രംഗങ്ങളുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. കേക്ക് കട്ട് ചെയ്തുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചത്. മകളെ കെട്ടിപിടിച്ചുകൊണ്ട് താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള രജിനികാന്തിന്റെ ചിത്രം നിമിഷനേരം കൊണ്ട് വൈറലായി മാറി.
വിഷ്ണു വിശാലും വിക്രാന്തും പ്രധാനകഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത് എത്തുമെന്ന് അറിഞ്ഞതോടെ ചിത്രത്തിന് മേലുള്ള ഹൈപ്പ് കൂടുകയായിരുന്നു.
മൊയ്തീന്‍ ഭായിയുടെ വരവ് സമൂഹ മാധ്യമങ്ങള്‍ ഇരുകയ്യോടെയും നീട്ടിയാണ് സ്വീകരിച്ചത്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പില്‍ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.
ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ചുള്ള രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. താടിയും മുടിയും മീശയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും ഒരു കലാപത്തിനിടയില്‍ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റര്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അര്‍ധരാത്രിയോടെയാണ് പോസ്റ്റര്‍ പുറത്ത് വന്നത്.