| Wednesday, 26th July 2023, 7:08 pm

'ഇത് തലൈവര്‍ വെറിത്തനം'; ജയിലറിലെ പുതിയ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ആദ്യ ഗാനങ്ങള്‍ക്ക് ശേഷം രജിനികാന്ത് നായകനാകുന്ന നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രം ജയിലറിലെ മൂന്നാം ഗാനം പുറത്ത്.

ജൂജൂബി എന്ന ഗാനം സണ്‍ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയാണ് പുറത്തുവിട്ടത്. ദീയും അനിരുദ്ധ് രവിചന്ദറും അനന്ത കൃഷ്ണനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.


സൂപ്പര്‍ സുബുവാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അനിരുദ്ധിന്റെ സംഗീതത്തില്‍ ഒരുങ്ങി ചിത്രത്തിന്റേതായി പുറത്തുവന്ന ആദ്യ ഗാനം ‘കാവാല’ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രജിനികാന്തിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. മുത്തുവല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജിനി എത്തുന്നത്.

സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെല്‍സന്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറില്‍ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍.

സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍, വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇന്‍ഡിപെന്‍ഡന്‍സ് ദിന വിക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്, രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി.ആര്‍.ഒ ശബരി.

Content Highlight: Rajinikanth’s Jailer movie third song out now

We use cookies to give you the best possible experience. Learn more