തിയേറ്ററിലെത്തിയ സിനിമകള്‍ പിന്നീട് ഒ.ടി.ടി റിലീസാവുമ്പോള്‍ പോസിറ്റീവും നെഗറ്റീവും ട്രോള്‍രൂപത്തിലുമുള്ള ചര്‍ച്ചകള്‍ക്ക് വിധേയമാവുന്നത് ഇപ്പോള്‍ ഒരു പതിവ് കാഴ്ചയാണ്. നിലവില്‍ സോഷ്യല്‍ മീഡിയ അത്തരത്തില്‍ ചര്‍ച്ചയാക്കുന്നത് രജിനികാന്ത് ചിത്രം ജയിലറും രാജസേനന്‍ ചിത്രം ഞാനും പിന്നൊരു ഞാനുമാണ്.
രാജസേനന്റെ സ്ത്രീ വേഷം കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് ഞാനും പിന്നൊരു ഞാനും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ചിത്രത്തില്‍ സ്ത്രീ വേഷത്തില്‍ ഡാന്‍സ് കളിക്കുന്ന രാജസേനന്റെ വീഡിയോകളാണ്.
ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തപ്പോഴും സ്ത്രീ വേഷത്തിലെത്തി രാജസേനന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നതും രാജസേനനാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഇന്ദ്രന്‍സുമെത്തുന്നു.
സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ വിപ്രനാശം ഷോര്‍ട്ട് ഫിലിമിനോട് ബന്ധപ്പെടുത്തിയാണ് ജയിലര്‍ ട്രോളുകള്‍ വന്നിരിക്കുന്നത്. വഴിതെറ്റി പോകുന്ന മകന് സ്വയം ശിക്ഷ വിധിക്കുന്ന അച്ഛനാണ് രണ്ട് സിനിമകളിലേയും അടിസ്ഥാന കഥ. ഈ സാമ്യമാണ് ട്രോളന്മാര്‍ക്ക് പ്രചോദനമാകുന്നത്. ജയിലറിലെ ബി.ജി.എം ചേര്‍ത്ത് ഇപ്പോള്‍ വിപ്രനാശത്തിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഒ.ടി.ടി. റിലീസാവുന്നതിന് മുമ്പേ എച്ച്.ഡി. പ്രിന്റ് ചോര്‍ന്നതിന് പിന്നാലെയാണ് ജയിലര്‍ ട്രോളുകള്‍ സജീവമായത്. വ്യാജ ടോറന്റ് സൈറ്റുകളിലും, ടെലഗ്രാം ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലുമാണ് പ്രിന്റ് പ്രചരിച്ചത്.
കള്ളക്കടത്തുകാരുടേയും ക്രിമിനലുകളുടെയും കൂട്ടുപിടിക്കുന്ന മുത്തുവേല്‍ പാണ്ഡ്യനാണോ മകനെ നന്നാക്കാന്‍ പോകുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സ്വയം നന്നായിട്ട് മകനെ നന്നാക്കാനാണ് ട്രോളന്മാര്‍ മുത്തുവേല്‍ പാണ്ഡ്യനോട് പറയുന്നത്.
ഓഗസ്റ്റ് പത്തിനാണ് ജയിലര്‍ റിലീസ് ചെയ്തത്. നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, തമന്ന, യോഗി ബാബു തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Rajinikanth’s film Jailer and Rajasenan’s film Njanum pinnoru njanum trolls