'ഞാന്‍ മാപ്പ് പറയില്ല'; പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നും രജനികാന്ത്
national news
'ഞാന്‍ മാപ്പ് പറയില്ല'; പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നും രജനികാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2020, 12:04 pm

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവ് ഇ.വി രാമസ്വാമി പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് രജനികാന്ത്. താന്‍ വായിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പെരിയാറിനെക്കുറിച്ച് പ്രസ്താവന നടത്തിയതെന്നും രജനികാന്ത് പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ 1971ല്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്ത് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി 14ന് ചെന്നൈയില്‍ തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷത്തിലായിരുന്നു രജനികാന്തിന്റെ പരാമര്‍ശം. ” പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവലനയില്‍ ഞാന്‍ മാപ്പ് പറയില്ല. ഞാന്‍ വായിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിച്ചത്”, രജനികാന്ത് പറഞ്ഞു.

പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ദ്രാവിഡര്‍ കഴകം രണ്ട് പരാതികള്‍ നല്‍കിയിരുന്നു. പ്രസ്താവനയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ദര്‍ബാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ദ്രാവിഡര്‍ കഴകം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ