രജനികാന്തിനെ നായകനാക്കി ‘ജയ് ഭീം’ സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്.
ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, മഞ്ജു വാര്യാര്‍ തുടങ്ങി വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ രജിനികാന്തിന്റെ തിരുവനന്തപുരത്ത് നിന്നുള്ള ഏറ്റവവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യങ്ങ് ലുക്കിലാണ് ഫോട്ടോയില്‍ രജിനികാന്തിനെ കാണാന്‍ സാധിക്കുന്നത്. പുതിയ ലുക്കിലുള്ള തലൈവരുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുക്കഴിഞ്ഞു. നേരത്തെ കോവളം ബീച്ചില്‍ നില്‍ക്കുന്ന രജിനിയുടെ എ.ഐ ജനറേറ്റഡ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Yesterday’s click of superstar #Rajinikanth at Trivandrum 📸🌟
Looking so young👌😀#Thalaivar170 shooting currently ongoing there🎬 pic.twitter.com/uFAy2SVuQK— AmuthaBharathi (@CinemaWithAB) October 6, 2023
രജിനികാന്തിന്റെ 170മത്തെ ചിത്രമായിട്ടാണ് സിനിമ തിയേറ്ററില്‍ എത്തുക. ഫഹദ് ഫാസില്‍ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപോര്‍ട്ടുകള്‍ വന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭും ഒന്നിക്കുന്ന ചിത്രമാകും ‘തലൈവര്‍ 170’.
Latest clicks of superstar #Rajinikanth from Kerala.
Superstar is currently shooting for #Thalaivar170.
Cast:Actors – #AmitabhBachchan, #FahadhFaasil, #RanaDaggubati.
Actresses – #DusharaVijayan, #RitikaSingh, #ManjuWarrier.
Director – #TJGnanavel
Musician – #Anirudh… pic.twitter.com/acE11qxCjO
— Manobala Vijayabalan (@ManobalaV) October 6, 2023
ലൈക്ക പ്രൊഡക്ഷനാണ് സിനിമയുടെ നിര്‍മാതാക്കള്‍. ജയിലറാണ് രജിനിയുടെ ഒടുവില്‍ പുറത്തുവന്ന ചിത്രം. വമ്പന്‍ ഹിറ്റായി മാറിയ സിനിമക്ക് ശേഷം എത്തുന്ന ചിത്രമെന്ന നിലയില്‍ തലൈവര്‍ 170 നായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം രജിനിയുടെ 171മത്തെ ചിത്രം ലോകേഷ് കനകരജാണ് സംവിധാനം ചെയ്യുന്നത്. ജയിലറിന് ശേഷം സണ്‍ പികിചേഴ്‌സ് ആണ് ലോകേഷ് രജിനി ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Rajinikanth new look goes viral on social media