രജനികാന്തിന് തമിഴ്‌നാട്ടില്‍ മാത്രമല്ല അന്താരാഷ്ട്രതലത്തില്‍ തന്നെ നിരവധി ആരാധകരുണ്ട്. രജനിക്ക് ഏറ്റവും ആരാധകരുള്ള വിദേശരാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ജപ്പാനിലെ ആരാധകര്‍ക്കായി ഇത്തവണ രജനിയുടെ ഒരു സമ്മാനമുണ്ട്. തന്റെ പുതിയ ചിത്രം കൊച്ചടിയാനാണ് രജനി ജപ്പാന്‍കാര്‍ക്ക് നല്‍കുന്ന സമ്മാനം. രജനി ആരാധകര്‍ക്കായി ചിത്രത്തിന്റെ ജപ്പാനീസ് വേര്‍ഷന്‍ പുറത്തിറക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
സ്വന്തം സംഭാഷണങ്ങള്‍ ജപ്പാനീസില്‍ ഡബ്ബ് ചെയ്യാന്‍ ദീപികയ്ക്കും രജനിക്കും പരിശീലനം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും ഇവര്‍ക്ക് കൃത്യമായി വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രമേ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ ചുമതലപ്പെടുത്തുകയുള്ളൂ. ജപ്പാനിലും ഇന്ത്യയിലും ചിത്രം ഒരേദിവസം പുറത്തിറക്കാനാണ് നീക്കം.
രജനിയുടെ ചിത്രങ്ങള്‍ സാധാരണയായി ജപ്പാനില്‍ ജപ്പാനീസ് സബ്‌ടൈറ്റിലോടുകൂടി പ്രദര്‍ശിപ്പിക്കാറുണ്ട്. 1995ല്‍ പുറത്തിറങ്ങിയ രജനി ചിത്രം മുത്തു ജപ്പാനില്‍ വലിയ ഹിറ്റായിരുന്നു.
രജനിയുടെ ആക്ഷന്‍ രംഗങ്ങളും ഡാന്‍സുമാണ് ജപ്പാനീസ് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടം. മുത്തുവില്‍ രജനിയുടെ സ്റ്റണ്ടും ഡാന്‍സും സൂപ്പറായിരുന്നു. ഇതിന് രണ്ടിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കൊച്ചടിയാന്‍.
ജപ്പാനീസിന് പുറമേ ഈ ചിത്രം തെലുങ്കിലും ഹിന്ദിയിലും പുറത്തിറക്കുന്നുണ്ട്.