ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത്. ലക്‌നോവില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് രജിനികാന്ത് യോഗിയുടെ കാലില്‍ വീണത്.
ഇതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടതിന് പിന്നാലെ ശക്തമായ പ്രതിഷേധവും അമര്‍ഷവുമാണ് സോഷ്യല്‍ മീഡിയയില്‍ രജിനികാന്തിനെതിരെ ഉയരുന്നത്.
‘തമിഴ് ജനതയെ നാണം കെടുത്തി’, രജിനികാന്തിന്റെ പ്രവര്‍ത്തി അങ്ങേയറ്റം മോശമായി പോയി, ഇദ്ദേഹത്തില്‍ നിന്ന് ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ നീളുന്നു ട്വിറ്ററില്‍ താരത്തിന് എതിരായ പ്രതിഷേധം.
രജിനികാന്ത് നായകനായ ജയിലര്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് ഈ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
#WATCH | Actor Rajinikanth meets Uttar Pradesh CM Yogi Adityanath at his residence in Lucknow pic.twitter.com/KOWEyBxHVO
— ANI (@ANI) August 19, 2023
യോഗി ആദിത്യനാഥും രജിനികാന്തും ഒരുമിച്ച് ജയിലര്‍ കാണുമെന്ന് കഴിഞ്ഞ ദിവസം റിപ്പോട്ടുകള്‍ പുറത്തുവന്നിരുന്നു. യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെ മുമ്പ് താരം ഉപേക്ഷിച്ച രാഷ്ട്രീയ പ്രവേശനം വീണ്ടും ഉണ്ടാകുമോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
Did he really touch Yogi Adhiyanat’s feet?!!
Did he leave his self-respect in Tamil Nadu itself?!! pic.twitter.com/NWen9IGN9a
— Mannu (@mannu_meha) August 19, 2023
52 age Yogi 72 age rajini 🤦 feeling shame.. pic.twitter.com/B7tFTqrJYb
— 🅂 🅄 🅁 🅈 🄰 (@Surya_AK62) August 19, 2023
അതേസമയം വമ്പന്‍ കളക്ഷനാണ് ജയിലറിന് ഇപ്പോഴും ലഭിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നീടുമ്പോള്‍ ചിത്രം തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റിലേക്ക് ആണ് എത്തിയിരിക്കുന്നത്. ഇതിനോടകം ചിത്രം 400 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Rajinikanth falls at yogi Adityanath’s feet at his residence in lucknow