35 വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കാനൊരുങ്ങി രജനിയും കമല്‍ഹാസനും; ചിത്രം ഒരുക്കുന്നത് ലോകേഷ് കനകരാജ് ?
indian cinema
35 വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കാനൊരുങ്ങി രജനിയും കമല്‍ഹാസനും; ചിത്രം ഒരുക്കുന്നത് ലോകേഷ് കനകരാജ് ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th December 2019, 6:51 pm

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസ താരങ്ങളാണ് ഉലകനായകന്‍ കമല്‍ഹാസനും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും. ലോകം മുഴുവന്‍ ആരാധകരുള്ള ഈ രണ്ട് പേരും രാഷ്ട്രീയ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ആരാധകരെ ത്രില്ലടിപ്പിച്ച് കൊണ്ട് മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്തും കമല്‍ഹാസനും ഒരു സിനിമയക്കായി ഒന്നിക്കുന്നു എന്നതാണ് അത്.

സിനിമയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. പക്ഷേ ചിത്രം സംവിധാനം ചെയ്യുന്നത് ‘കൈദി’ യുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ആയിരിക്കുമെന്നും ചിത്രത്തിന്റെ കഥ ഇരുവരോടും പറഞ്ഞെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വാണ് കമലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ ആണ് രജനിയുടെ ചിത്രം.

വിജയെ നായകനാക്കിയാണ് ലോകേഷിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. അതേസമയം തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയ കൈദിയുടെ രണ്ടാം ഭാഗവും ലോകേഷ് ഒരുക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 2020 അവസാനമായിരിക്കും രജനി – കമല്‍ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകേഷ് തുടങ്ങുക.

DoolNews Video